
ആമേന്‍, നോര്‍ത്ത് 24 കാതം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടിയാണ് സ്വാതി റെഡ്ഡി. അടുത്തിടെയാണ് സ്വാതി വിവാഹിതയായത്. പൈലറ്റായ വികാസായിരുന്നു സ്വാതിയെ വിവാഹം ചെയ്തത്.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ സ്വാതി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചര്‍ച്ച. തന്റെ കൈ വിരലിലെ ടാറ്റുവിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള സ്വാതിയുടെ മറുപടിയാണ് രസകരമായിരുന്നു. ഇപ്പോഴുള്ള ടാറ്റൂ 'ആ നിമിഷത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ സ്വാതി ഇനിയൊരു ടാറ്റു ചെയ്യേണ്ടി വന്നാല്‍ അത് തന്റെ ഭര്‍ത്താവിന് മാത്രം കാണാവുന്ന ഇടത്തേ ചെയ്യൂ എന്നാണ് പറയുന്നത്.
'കൈവിരലിലെ ഹൗര്‍ഗ്ലാസ് ടാറ്റു ഏത് നിമിഷമാണോ അത് ആ നിമിഷം അങ്ങനെ തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കില്‍ അത് എന്റെ ഭര്‍ത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ.'- സ്വാതി പറഞ്ഞു.
വിവാഹശേഷം ഭര്‍ത്താവായ വികാസിനൊപ്പം ഇന്തൊനേഷ്യയിലാണ് സ്വാതി താമസിക്കുന്നത്. ഇന്തൊനേഷ്യന്‍ സുനാമി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയ്ക്കാണ് അവിചാരിതമായി സ്വാതി അഭിമുഖം കൊടുത്തത്.






