
തെലുങ്ക് സിനിമാലോകത്തെ പ്രധാന ചര്‍ച്ചാവിഷയം തെന്നിന്ത്യന്‍ നടി സ്വാതി റെഡ്ഡിയുടെ അഭിമുഖമാണ്. വിവാഹശേഷം സ്വാതി റെഡ്ഡി ഭര്‍ത്താവിനൊപ്പം ഇന്തൊനേഷ്യയിലാണ് താമസം. ഇന്തൊനേഷ്യന്‍ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് സ്വാതി നല്കിയ അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. നാളുകളായി സ്വാതിയുടെ അഭിമുഖം ആവശ്യപ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് സ്വാതി വിദേശത്തെ തന്റെ വീടിന്റെ ലൈവ് ലൊക്കേഷന്‍ വാട്സാപ്പ് വഴി അയച്ചു കൊടുത്തു. എന്നാല്‍ സ്വാതിയെ ഞെട്ടിച്ചു കൊണ്ട് കുറച്ചു നേരത്തിനുള്ളില്‍ മാധ്യമപ്രവര്‍ത്തക ക്യാമറാമാനെയും കൂട്ടി സ്വാതിയുടെ വീട്ടിലെത്തി. വാതില്‍ തുറന്ന താരം അമ്പരക്കുകയും ചെയ്തു.
അപ്രതീക്ഷിതമായി മാധ്യമപ്രവര്‍ത്തക എത്തിയിരുന്നതിനാല്‍ മേക്കപ്പ് ഇടാതെയാണ് സ്വാതി പ്രത്യക്ഷപ്പെട്ടത്. വീട്ടില്‍ ഇട്ടിരുന്ന അതേ വേഷത്തിലാണ് സ്വാതി അഭിമുഖം നല്‍കിയത്. പുരുഷന്മാരുടെ വേഷമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് അഭിമുഖത്തില്‍ പറയുന്ന സ്വാതി താന്‍ ഇപ്പോഴിട്ടിരിക്കുന്ന ടീ ഷര്‍ട്ടും ഷോട്ട്സും ഭര്‍ത്താവിന്റേതാണെന്നും വെളിപ്പെടുത്തുന്നു. പിന്നീട് ഭര്‍ത്താവിനടുത്തേക്ക് താരം എത്തുകയും അവിടെ വച്ച് അദ്ദേഹത്തെ ചുംബിക്കുകയും ചെയ്യുന്നു. തങ്ങള്‍ രണ്ടാളും നന്നായി പാചകം ചെയ്യുന്നവരാണെന്ന് സ്വാതി പറഞ്ഞപ്പോള്‍ എന്നാണ് അടുത്ത സിനിമ എന്നാണ് ഭര്‍ത്താവ് സ്വാതിയോട് ചോദിച്ചത്.
നീന്തലാണ് തന്റെ വ്യായാമമെന്നും നിങ്ങള്‍ക്കും ഒപ്പം വരാമെന്ന് പറഞ്ഞ് സ്വാതി മാധ്യമപ്രവര്‍ത്തകയെ ക്ഷണിക്കുന്നു. വേഷം മാറി സ്വിംസ്യൂട്ടണിഞ്ഞെത്തിയ സ്വാതി അതേ വേഷത്തില്‍ തന്നെ നടന്നാണ് കുറച്ചകലെയുള്ള നീന്തല്‍ക്കുളത്തിലേക്ക് പോയത്. മാധ്യമപ്രവര്‍ത്തകയും സ്വാതിയെ അനുഗമിച്ചു. വഴിയിലൂടെ നടന്നുള്ള സംസാരത്തിനിടെയാണ് രസകരമായ 'ടാറ്റൂ പ്രസ്താവന' സ്വാതി നടത്തുന്നത്. പിന്നീട് നീന്തല്‍ക്കുളത്തിലെത്തി അവിടെ വച്ചും അഭിമുഖം തുടര്‍ന്നു. തുടര്‍ന്ന് തിരികെ വീട്ടിലെത്തി കേക്ക് മുറിച്ച ശേഷമാണ് സ്വാതി മാധ്യമപ്രവര്‍ത്തകരെ യാത്രയാക്കിയത്. എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന താരം താന്‍ വീണ്ടും സിനിമയിലേക്കെത്തുമെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി.






