
ഏവര്‍ക്കും പ്രിയങ്കരിയായ ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പ്രോഗ്രാമിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
പിന്നീട് ഫ്ളവേഴ്സ് ചാനലിലെ തന്നെ മലയാളി വീട്ടമ്മ, കോമഡി സൂപ്പര്‍ നൈറ്റ് 3, ശ്രീകണ്ഠന് നായര്‍ ഷോ, അമൃത ടിവിയിലെ കോമഡി മസാല, മഴവില്‍ മനോരമയിലെ നായിക നായകന് എന്നീ പരിപാടികളുടെയും അവതാരകയായി
തന്റെ പുതിയ യാത്രയുടെ തുടക്കത്തെ കുറിച്ച് സന്തോഷത്തോടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അശ്വതി. അശ്വതിയുടെ യാത്രകള്‍ ഇനി ജീപ്പിന്റെ എസ്യുവി മോഡലായ കോംപസിലാണ്.
താന്‍ ജീപ്പ് സ്വന്തമാക്കിയ വിവരം അശ്വതി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ജോയിനിങ് ദി ജീപ്പ് ക്ലബ് എന്ന ക്യാപ്ഷനോടെയാണ് അശ്വതി ജീപ്പിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നതിന്റെ ചിത്രം ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്.
എന്നാല്‍ ഏത് വേരിയന്റാണ് അശ്വതി സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. കേരളത്തില്‍ 15.47 ലക്ഷം രൂപ മുതലാണ് കോംപസിന്റെ എക്സ്ഷോറൂം വില. 173 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിനും 163 പിഎസ് പവറും 260 എന്‍എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ പെട്രോള്‍ എന്‍ജിനുമാണ് കോംപസ് ലിമിറ്റഡിന് കരുത്തേകുന്നത്.






