ന്യൂഡല്‍ഹി: ദരിദ്രരായ ഉന്നതകുലജാതര്‍ക്ക് സര്‍ക്കാര്‍ തൊഴിലവസരങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം കേന്ദ്ര സംസ്ഥാന മേഖലകളില്‍ കിടക്കുന്ന 29 ലക്ഷം ഒഴിവുകള്‍ ലക്ഷ്യമിട്ട്. വര്‍ഷങ്ങളായി കിടക്കുന്ന ഒഴിവുകള്‍ പരിഗണിക്കുമ്പോള്‍ പുതിയ നിയമം അനുസരിച്ച് മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ ജനറല്‍ കാറ്റഗറിയില്‍ സംവരണം കിട്ടിയവര്‍ക്ക് മുന്നില്‍ തുറക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടികളുടെ ഫലമാണ് ഈ മുന്നാക്ക സമുദായങ്ങള്‍ക്ക് ഗുണകരമാകുന്ന സംവരണം. 13 ലക്ഷം ഒഴിവുകള്‍, പോലീസില്‍ 4.43 ലക്ഷം തൊഴിലവസരങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലായി 14 ലക്ഷം അംഗന്‍വാഡി ടീച്ചര്മാര്, 12.83 ലക്ഷം ഹെല്‍പ്പര്‍മാര്‍ ഗസറ്റ് ചെയ്യാത്ത 17 ശതമാനം ഒഴിവുകള്‍ ഉള്‍പ്പെടെ റെയില്‍ വേയില്‍ സ്ഥിരം ഒഴിവുകളായി കിടക്കുന്ന 2.53 തൊഴിലവസരങ്ങള്‍, ഇതിനെല്ലാം പുറമേ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി കിടക്കുന്ന 4.12 ലക്ഷം പോസ്റ്റുകളും കിടക്കുന്നു.
വിദ്യാഭ്യാസ രംഗത്ത് സെക്കണ്ടറി ലെവലില്‍ ഒരു ലക്ഷം ഒഴിവുകളുണ്ട്. കേന്ദ്രീയ വിദ്യാലയത്തില്‍ മാത്രം കിടക്കുന്നത് 7.885 ടീച്ചര്‍മാരുടെ ഒഴിവുകള്‍ 2018 ല്‍ കണക്കാക്കിയിരുന്നു. വിദ്യാഭ്യാസ രംഗത്ത് 9 ലക്ഷം പ്രാഥമികാദ്ധ്യാപകര് ഉള്‍പ്പെടെ സര്‍വശിക്ഷാ അഭിയാനില്‍ 4.17 ലക്ഷം അവസരങ്ങളാണ് നികത്താതെ കിടക്കുന്നത്.
നാലു ലക്ഷം തൊഴിലവസരങ്ങളുള്ള പോലീസില്‍ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ്, ആസാം റൈഫിള്‍സ് എന്നിവകളിലായി 61,578 അവസരങ്ങളുണ്ട്. 36.3 ലക്ഷം ജീവനക്കാരുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി 4.12 ലക്ഷം ഒഴിവുകളുണ്ട്. റെയില്‍വേയില്‍ മാത്രം 2.53 ലക്ഷം സ്ഥിരം ഒഴിവുകള്‍ കിടക്കുന്നു. 17 ശതമാനം ഒഴിവുകള്‍ ഗസറ്റ് പോലും ചെയ്തിട്ടില്ല. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ ഉന്നത ജോലികളില്‍ 1,449, 970, 30 എന്നിങ്ങനെയാണ് അവസരങ്ങള്‍.
സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ ഒമ്പതു ഒഴിവുകളുണ്ട്. ഉപ കോടതികളില്‍ 5,436 ഒഴിവുകളും ഉണ്ട്. ഡല്‍ഹി എയിംസില്‍ 304 ഫാക്കല്‍റ്റി അംഗങ്ങളുടെ ഒഴിവുകളുണ്ട്. നോണ്‍-ഫാക്കല്‍റ്റി വിഭാഗത്തില്‍ 75 ശതമാനവും. ഐഐടി കള്‍, ഐഐഎം കള്‍, എന്‍ഐടികള്‍ എന്നിവിടങ്ങളില്‍ 2,612, 191, 3,552 എന്നിങ്ങനെയാണ് ഒഴിവുകള്‍. നിലവിലെ സാമ്പത്തീക വര്‍ഷത്തില്‍ 1.68 ലക്ഷം കോടിയാണ് കേന്ദ്രം ശബളമായി നല്‍കിയത്. പെന്ഷന് ഇനത്തില്‍ 2018 ല്‍ 10,000 കോടി നല്കി.

Comments