
ഷവോമി തങ്ങളുടെ ഏറ്റവും പുതിയ രണ്ട് സ്മാര്‍ട്ട് ടെലിവിഷനുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷവോമിയുടെ പുതിയ ടിവികളാണ് മീ എല്‍ഇഡി ടിവി 4X പ്രോ 55 ഇഞ്ച്, മീ എല്‍ഇഡി ടിവി 4A പ്രോ 43 ഇഞ്ച്. ഷവോമി മീ എല്‍ഇഡി ടിവി 4X 4840x2160 പിക്സല്‍ റസൊല്യൂഷനുളള 55 ഇഞ്ച് ടിവിയാണ്. 60Hz ആണ് റീഫ്രഷ് റേറ്റ്. മനോഹരമായ ഡിസൈനിലെ ഈ ടിവിക്ക് മികച്ച ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്.
ഒരു പ്രീമിയം ലുക്കിലെ മെറ്റാലിക് ഗ്രേ ഡിസൈനും ബെസലുകളുമായാണ് ഈ ടിവി എത്തുന്നത്. ക്വാഡ്കോര്‍ ARM കോര്‍ടെക്സ്-A53 പ്രോസസറുളള ടിവിക്ക് മാലി-450 ജിപിയു ആണ്.
ഷവോമി മീ എല്‍ഇഡി ടിവി 4A പ്രോ 43 ഇഞ്ച് ടിവി യാണ്. ഫ്ളാഗ്ഷിപ്പ് ക്വാഡ്കോര്‍ 64 ബിറ്റ് അമൊലോജിക് ചിപ്സെറ്റ്, 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവ ലഭ്യമാണ്. ഇതിന് 3 HDMI പോര്‍ട്ട്, 3 യുഎസ്ബി പോര്‍ട്ട്സ്, A/V വൈ-ഫൈ, ഇതര്‍നെറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ബിള്‍ട്ട് സ്റ്റോര്‍, ക്രോംകാസ്റ്റ്, യൂട്യൂബ് എന്നിവയും ഇന്‍ബിള്‍ട്ട് ചെയ്തിട്ടുണ്ട്.
DTS കൊടാക് പിന്തുണയുളള 20W സ്പീക്കറുകളും ഉണ്ട്. ഈ രണ്ട് സ്മാര്‍ട്ട് ടിവികളും ജനുവരി 15ന് ഉച്ചയ്ക്ക് 12PM മണി മുതല്‍ മീ.കോം, മീ ഹോം, ഫ്ളിപ്കാര്‍ട്ട് എന്നിവയില്‍ ലഭ്യമായിത്തുടങ്ങും. ഷവോമി മീ എല്‍ഇഡി ടിവി 4X പ്രോ 55 ഇഞ്ച് ടിവിക്ക് 39,999 രൂപയും മീ എല്‍ഇഡി ടിവി 4A പ്രോ 43 ഇഞ്ച് ടിവിക്ക് 22,999 രൂപയുമാണ്.






