
കൊച്ചി: അന്താരാഷ്ട്ര ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഊബര്‍ രാജ്യത്തു നിന്നും സമ്പാദിക്കുന്നത് കോടികളെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തീക വര്‍ഷം 30 ശതമാനം വളര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. അതായത് കൊച്ചിയില്‍ നിന്നും മാത്രം 2018 സാമ്പത്തീക വര്‍ഷം ഉണ്ടാക്കിയിരിക്കുന്നത് 533 കോടി രൂപയാണ്.
2017ല്‍ ഇത് 10 ശതമാനം മാത്രമായിരുന്ന സ്ഥാനത്താണ് ഒറ്റ വര്‍ഷം കൊണ്ട് 100 കോടിയിലധികം വളര്‍ച്ചയുണ്ടായിരിക്കുന്നത്. 2017ല്‍ 410 കോടി രൂപയായിരുന്നു വളര്‍ച്ചയുണ്ടായത്.
അമേരിക്കന്‍ കമ്പനിയായ ഊബര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ആറു വര്‍ഷം മാത്രമാണുള്ളത്. കേരളത്തില്‍ കൊച്ചിയടക്കമുള്ള പ്രധാന നഗരത്തില്‍ മാത്രമാണ് ഊബര്‍ സേവനമുള്ളത്.
അതേസമയം, ഇന്ത്യയില്‍ ഊബറിന് വെല്ലുവിളിയുണര്‍ത്തുന്ന ഒലാ ക്യാബ്സ് തങ്ങളുടെ പ്രവര്‍ത്തക ഫലം പുറത്തുവിട്ടിട്ടില്ല. ഒല ഓട്ടോ അടക്കമുള്ള സേവനങ്ങള്‍ മെട്രോ നഗരങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.







Comments