വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലും ഇന്ത്യന്‍ ടീം വിജയ പാത പിന്തുടരുകയാണ്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീം കിവീസിനെതിരെയും പരമ്പര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ കിവീസിനെതിരെ 3-0-ന് പരമ്പര നേട്ടത്തോടെ മുന്നിലാണ്. ഹാട്രിക് വിജയത്തില്‍ ഇന്ത്യ നേടിയത് ഏഴു വിക്കറ്റിന്റെ ജയമാണ്.
മൂന്നാമത്തെ പരമ്പരയില്‍ അടിച്ചു തകര്‍ത്ത ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ നേടിയത് രണ്ടു സിക്സറുകളാണ്. സിക്സറുകളുടെ കാര്യത്തില്‍ ഇതോടെ രോഹിത്തും മുന്‍ ഇന്ത്യന്‍ ക്യാപ്പറ്റന് എം.എസ് ധോണിയും ഒപ്പത്തിനൊപ്പം എത്തിയിരിക്കുകയാണ്. ഇതോടെ എകദിന മത്സരങ്ങളില്‍ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരങ്ങളെന്ന ബഹുമതി രോഹിത് ധോണിയ്ക്കൊപ്പം പങ്കിട്ടിരിക്കുകയാണ്.
രോഹിത് 199 ഏകദിനങ്ങളില്‍ നിന്ന് 215 സിക്സറുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. 337 ഏകദിന മത്സരങ്ങളില്‍ നിന്നും ധോണി 222 സിക്സറുകള്‍ നേടിയിട്ടുണ്ടെങ്കിലും അതില്‍ ഏഴെണ്ണം ഏഷ്യന്‍ ഇലവനു വേണ്ടി കളിച്ചപ്പോള്‍ പിറന്നതാണ്. ഇന്ത്യയ്ക്കായി ധോണി നേടിയത് 215 സിക്സറുകളാണ്. കിവീസിനെതിരെ നടന്ന മത്സരത്തില്‍ രണ്ട് സിക്റുകളും മൂന്ന് ബൗണ്ടറികളുമടക്കം രോഹിത് നേടിയത് 77 പന്തുകള്‍ നേരിട്ട് 62 റണ്‍സാണ് മൂന്നാം ഏകദിനത്തില്‍ അടിച്ചുകൂട്ടിയത് കിവീസിനെതിരെ.






