തിരുവനന്തപുരം: കെ.പി.എം.എസ് ജനറല്‍ സെക്രട്ടി പുന്നല ശ്രീകുമാറിനും ദളിത് ചിന്തകന്‍ സണ്ണി എം. കപിക്കാടിനുമെതിരെ സംഘപരിവാര്‍ വധഭീഷണി. ദളിത് എംപവര്‍ മൂവ്മെന്റ് തിങ്കളാഴ്ച തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ച് നടത്തുന്ന സംവരണം, നവോത്ഥാനം, ഭരണഘടന എന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നാണ് ഭീഷണി.
ഇരുവരും ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുകയും സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ നിരന്തരം സംസാരിക്കുകയും ചെയ്യുന്നവരാണ്. ഇരുവരുടെയും നിലപാടുകളാണ് ഭീഷണിക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്. വധഭീഷണി സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതായി ദളിത് എംപവര്‍ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷാജി ചെമ്പകശേരി, ജനറല്‍ സെക്രട്ടറി ജോഷി ജോസഫ് എന്നിവര്‍ അറിയിച്ചു.






