
സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനം ചര്‍മ്മ സംരക്ഷണമാണ്. എല്ലാ ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
മുഖം കഴുകാന്‍ ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടുദിവസം സ്ക്രബ് ഉപയോഗിച്ച് മൃദുകോശങ്ങള്‍ നീക്കം ചെയ്യാം. എന്നും മോസ്ചറയ്സിങ് ക്രീം ഉപയോഗിക്കുന്നതും നല്ലതാണ്.
1. ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് മുഖക്കുരുവില്‍ ഉരസുക. ഇതിലെ സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്റ്റീരിയയെ നീക്കാന്‍ സഹായിക്കും. ശേഷം പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്ക്രീം ലോഷന്‍ ഉപയോഗിക്കണം.
2. ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളില്‍ 10 മിനിറ്റ് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
3. മുഖം ഐസ് വെള്ളം ഉപയോഗിച്ച് കഴുകുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. മുഖക്കുരു മാത്രമല്ല ചൂടുകുരുവിനും ഈ വിദ്യ നല്ലതാണ്.
4. നന്നായി പഴുത്ത പപ്പായ തേനും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്തു പുരട്ടാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. മുഖക്കുരുവിനു പെട്ടെന്നു ശമനമുണ്ടാകും. ദിവസത്തില്‍ പല തവണ ഇതാവര്‍ത്തിക്കാം.






