
വടക്കേ അമേരിക്കയില്‍ ജനറല്‍ മോട്ടോഴ്സ് കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. പിരിച്ചുവിടല്‍ നടപടികള്‍ ഉടനെ ആരംഭിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഏകദേശം 4,000 ത്തോളം ജീവനക്കാര്‍ക്ക് കൂട്ടപിരിച്ചുവിടലില്‍ തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. ബുധനാഴ്ച കമ്പനിയുടെ നാലാം പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍ നടപടികളുമായി ജനറല്‍ മോട്ടോഴ്സ് മുന്നോട്ടു പോകുന്നത്.
പിരിച്ചുവിടല്‍ വഴി ഈ വര്‍ഷം 2.5 ബില്യണ്‍ ഡോളറിന്റെ ചെലവ് ലാഭിക്കാമെന്നും 2020 ഓടെ ഇത് 6 ബില്യണ്‍ ഡോളറാകുമെന്നും കമ്പനി കണക്കാക്കുന്നു. ഇത് രണ്ടാം വട്ടമാണ് കമ്പനി കൂട്ടപിരിച്ചു വിടലിനൊരുങ്ങുന്നത്. കമ്പനി 17,700 ജീവനക്കാരെ നവംബറില്‍ പിരിച്ചുവിട്ടിരുന്നു. ഇതോടെ, ജനറല്‍ മോട്ടോഴ്സിന്റെ ജീവനക്കാര്‍ വന്‍ ആശങ്കയിലായി.






