റാഞ്ചി: ഏറ്റുമുട്ടലില്‍ പരുക്കേറ്റ നക്സലിന് രക്തം നല്കി സി.ആര്.പി.എഫ് ജവാന്. റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നക്സലിന് സി.ആര്.പി.എഫ് കോണ്‍സ്റ്റബിള്‍ രാജ്കമലാണ് രക്തം നല്‍കിയത്. സി.ആര്.പി.എഫിന്റെ 133-ാം ബറ്റാലിയലിനെ ഉദ്യോഗസ്ഥനാണ് രാജ്കമല്.
209 കമാന്‍ഡോ ബറ്റാലിയന് ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍ (കോബ്ര)യുമായുള്ള ഏറ്റുമുട്ടലിലാണ് നക്സലിന് പരുക്കേറ്റത്. പരുക്കേറ്റ നക്സലിനെ പ്രാഥമിക ശുശ്രൂഷ നല്‍കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത ശേഷം സി.ആര്.പി.എഫ് ജവാന്മാര് തന്നെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.






