
ബാഴ്സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2019ല്‍ ഫോള്‍ഡബിള്‍ ഫോണ്‍ മോഡലിനെ ഹുവായ് അവതരിപ്പിക്കുമെന്ന് സൂചന.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ ഫോള്‍ഡബിള്‍ 5ജി സ്മാര്‍ട്ട്ഫോണിന് 7.2 ഇഞ്ച് ഡിസ്പ്ലേയാണുള്ളത. ഫോണിനു കരുത്തു പകരുന്നത് ഹുവായുടെതന്നെ ഹൈസിലിക്കണ്‍ കിരിന്‍ പ്രോസസ്സറാണ്. 5ജി നെറ്റ്-വര്‍ക്ക് സപ്പോര്‍ട്ടിനായി ബലോംഗ് 5000 മോഡവും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ആദ്യഘട്ടമെന്നോണം 24,000 മുതല്‍ 30,000 ഫോള്‍ഡബിള്‍ ഫോണുകള്‍ മാത്രമേ പുറത്തിറക്കൂവെന്നും റിപ്പോര്‍ട്ടുണ്ട്. പുറത്തിറക്കിയ ശേഷം ഉപയോക്താക്കളുടെ റിവ്യൂ അനുസരിച്ചാകും കൂടുതല്‍ യൂണിറ്റുകള്‍ വിപണിയിലെത്തിക്കുക. ഹുവായ്ക്കൊപ്പം മത്സരിക്കാൻ സാംസംഗും ഫോള്‍ഡബിള്‍ ഫോണുമായി വിപണിയിലെത്തുന്നുണ്ട്.
ഫെബ്രുവരി 20ന് പുതിയ മോഡല്‍ സംബന്ധിച്ച വിവരം സാംസംഗ് പുറത്തുവിടും. യു.എസ് വിപണിയിലേക്കും പുതിയ മോഡലിനെ എത്തിക്കാന്‍ ഹുവായ് ലക്ഷ്യമിടുന്നുണ്ട്.






