
''പ്രണയത്തിന് ദേശം, ഭാഷാ അതിര്‍വരമ്പുകളില്ല. എന്നാല്‍ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ പല രാജ്യങ്ങളിലും വ്യത്യസ്തമാണ്. ''
1. ജപ്പാന്
ജപ്പാന് വിവാഹാഭ്യര്‍ത്ഥനയില്‍ ചോക്ലേറ്റാണ് പ്രധാനം. വളരെ പരമ്പരാഗതമായ ഒരു ആചാരമാണിത്. പെണ്‍കുട്ടിയാണ് ചോക്ലേറ്റ് തന്റെ പ്രണയ സൂചനയായി ആ ണ്കുട്ടിയ്ക്ക് നല്‍കുന്നത്. ഇഷ്ടത്തിനുള്ള മറുപടി നല്‍കുന്നത് മാ ര്‍ച്ച് 14നാണ്. വൈറ്റ് ഡേ എന്നാണ് ഈ ദിവസം ജപ്പാനില്‍ അറിയപ്പെടുന്നത്.
2. ഖാന
ഖാനയിലും വളരെ വ്യത്യസ്തമായ ആഘോഷങ്ങളാണ് നടത്താറ്. ഇവിടെ ഫെബ്രുവരി 14 ചോക്ലേറ്റ് ഡേ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ദിവസം ഖാനയില്‍ ചോക്ലേറ്റ് എക്സിബിഷന്‍സ് വരെ നടത്താറുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ചോക്ലേറ്റ് ഉത്പാദിപ്പിക്കുന്ന ഖാന വിദേശികളെ ആകര്‍ഷിക്കാറുണ്ട്.
3.നോര്‍വ്വേ
വളരെ വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടെ നടന്ന് വരുന്നത്. ചില നമ്പറുകളും ഡോട്ടുകളും ഉപയോഗിച്ച് ആണ്‍കുട്ടിയ്ക്ക് പറയാനുള്ളത് ഒരു കവിത പോലെയാക്കി നല്കുന്നു. എന്നാല്‍ ഇതാരാണ് നല്‍കിയതെന്ന് പെണ്‍കുട്ടി കണ്ടെത്തണം. ആ കത്ത് ആരുടേതാണെന്ന് കണ്ടുപിടിച്ചാ ല്‍ ആ പ്രണയം വിജയിച്ചു.
4. ഫിലിപ്പീന്‍സ്
ഈ നാട്ടില്‍ ഫെബ്രുവരി 14 എന്ന് പറയുന്നത് വിവാഹ ദിനം കൂടിയാണ്. മനോഹരമായ ഒരു സ്ഥലം കണ്ടെത്തി കാമുകിയെയും കൂട്ടി ചെന്ന് വിവാഹം കഴിക്കുന്നതാണ് ഈ നാട്ടിലെ വാലന്റൈന്‍സ് ഡേയുടെ പ്രത്യേകത.
5. സ്ലോവേനിയ
സ്ലോവേനിയയിലും വാലന്റൈന്‍സ് ഡേയില്‍ ചില പ്രത്യേക ആചാരങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ സ്പ്രിങ് ഫെസ്റ്റിവല്‍ എന്ന പേരിലാണ് ഈ ദിവസം അറിയപ്പെടുന്നത്. എന്നാല്‍ ഈ ദിവസമല്ല തന്റെ പ്രണയം കൈമാറുന്നത്. പ്രണയം അറിയിക്കാനുള്ള ദിവസത്തിന് വേണ്ടി ഫെബ്രുവരി 14 മുതല്‍ വീണ്ടും കാത്തിരിക്കണം. മാ ര്‍ച്ച് 12ന് സെന്റ്. ജോര്‍ജസ് ഡേയിലാണ് സ്ലോവേനിയയില്‍ പ്രണയദിനം ആഘോഷിക്കുന്നത്.
6. എസ്റ്റോണിയ
എസ്റ്റോണിയയില്‍ ഇത് പ്രണയദിനമല്ല. ഫ്രണ്ട്ഷിപ്പ് ഡേ ആണെന്ന് വേണമെങ്കില്‍ പറയാം. പ്രണയിക്കുന്നവര്‍ മാത്രമല്ല, കൂട്ടുകാരും വീട്ടുകാരും ചേര്‍ന്നാണ് ഇവിടെ ഈ ദിനം ആഘോഷിക്കുന്നത്
അനഘ