
മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയതിനു പിന്നാലെ വിവാദം ഉയരുകയും വധഭീഷണി നേരിടുകയും ചെയ്ത അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ്ഗയ്ക്ക് കുട്ടികളെ കാണാന്‍ അനുമതി. കുട്ടികളെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്കിയ പരാതിയിലാണ് നടപടി. കനകദുര്‍ഗ്ഗയ്ക്ക് അവരുടെ കുട്ടികളെ ആഴ്ചയിലൊരിക്കല്‍ വിട്ടുനല്‍കണമെന്ന് ജില്ലാ ബാലക്ഷേമസമിതി(സിഡബ്ല്യുസി) ആണ് ഉത്തരവിട്ടത്.
ശനിയാഴ്ച വൈകിട്ട് രണ്ടു കുട്ടികളെയും ഭര്‍ത്താവ് കൃഷ്ണനുണ്ണി കനകദുര്‍ഗ്ഗയുടെ താമസസ്ഥലത്തെത്തിക്കണം. ഞായറാഴ്ച വൈകിട്ട് കുട്ടികളെ കനകദുര്‍ഗ്ഗ തിരികെ ഭര്‍ത്താവിന്റെ താമസസ്ഥലത്ത് എത്തിക്കണം. കുട്ടികളുമായുള്ള യാത്രയിലും, കനകദുര്‍ഗ്ഗയുടെ വീട്ടില്‍ കുട്ടില്‍ ഉള്ള സമയത്തും പോലീസുകാര്‍ മഫ്തിയിലായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വധഭീഷണിയെ തുടര്‍ന്ന് കനകദുര്ഗ്ഗക്ക്് മുഴുവന്‍ സമയ പോലീസ് സംരക്ഷണം നല്കാന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.






