ഓറഞ്ച് ഉപയോഗിച്ച് സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള വഴികള്‍ അറിയണ്ടേ? ഇതാ സൗന്ദര്യം ആഗ്രഹിക്കുന്നവര്‍ക്കായി ഓറഞ്ച് കൊണ്ടുള്ള ചില പൊടിക്കൈകള്‍. ഓറഞ്ചുകൊണ്ടുള്ള ഏത് സൗന്ദര്യ സംരക്ഷണ വസ്തുവും എണ്ണമയമുള്ള ചര്‍മക്കാര്‍ക്കും വിശ്വസിച്ച് ഉപയോഗിക്കാവുന്നതാണ്.
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പഴയ ചര്‍മ കോശങ്ങള്‍ നശിപ്പിച്ച് പുതിയവ ഉണ്ടാവാന്‍ സഹായിക്കുന്നു. കൂടാതെ ചര്‍മത്തിന് യൗവ്വനവും സൗന്ദര്യവും നല്കുന്നു. ഓറഞ്ചിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സി യുമാണിതിന് കാരണം.
1. ഓറഞ്ചിന്റെ നീരും പാലും കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടുന്നത് മൃതകോശങ്ങള്‍ അകറ്റി ചര്‍മം സുന്ദരമാക്കും.
2. ഓറഞ്ചിന്റെ നീര്, ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്‍ത്ത് ഫേസ് പായ്ക്കുണ്ടാക്കാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കും.
3. ഓറഞ്ച് നീരും മുള്ളങ്കി നീരും പൊടിച്ച ഉഴുന്നും ചേര്‍ത്ത് നിത്യേനെ മുഖത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും.

ഓറഞ്ച് നീര്

4. ഒരു വലിയ സ്പൂണ്‍ അരിപ്പൊടിയില്‍ ഓറഞ്ച് നീരൊഴിച്ച് കുഴച്ച് മുഖത്തുപുരട്ടി വലിയുമ്പോള്‍ കഴുകിക്കളയാം.
5. ഓറഞ്ച് നീരില്‍ അല്‍പ്പം റോസ് വാട്ടര്‍ ചേര്‍ത്തിളക്കി ഇത് മുഖത്തുപുരട്ടാം. ഉണങ്ങിയശേഷം കഴുകിക്കളയാവുന്നതാണ്. നല്ല തെളിച്ചമുള്ള ചര്‍മ്മം ലഭിക്കാന്‍ ഇത് സഹായിക്കുന്നു.
ഓറഞ്ച് ഫേഷ്യല്‍ മസാജ്
വെയിലേറ്റുണ്ടാകുന്ന കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ ഓറഞ്ചുപയോഗിച്ചുള്ള ഫേഷ്യല്‍ മസാജിന് കഴിയും. ഓറഞ്ച് രണ്ടായി മുറിച്ച് അതുപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ അഴുക്കെല്ലാം പോയി ചര്‍മം തിളക്കമുള്ളതാകും.
ഓറഞ്ച് തൊലി
1. ഓറഞ്ചിന്റെ തൊലി നല്ല വെയിലത്ത് വച്ച് ഉണക്കുക. അല്‍പ്പം ചൂടോടെതന്നെ മിക്സിയിലിട്ട് പൊടിച്ചു സൂക്ഷിച്ചുവയ്ക്കാം. ഈ ഓറഞ്ച് പൊടികൊണ്ട് ധാരാളം സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങളുണ്ട്. അതുപോലെതന്നെ ഓറഞ്ചിന്റെ കുരു ഉണക്കിപ്പൊടിച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവും പാടുകളും അകറ്റി ചര്‍മ്മം സുന്ദരമാക്കും.
2. ഓറഞ്ച് തൊലി പൊടിച്ചതില്‍ അല്‍പ്പം പനിനീര് ചേര്‍ത്ത് മുഖത്തിട്ട് അരമണിക്കൂറിന് ശേഷം കഴുകി കളയാം. വെയിലുകൊണ്ട് മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ മാറുന്നതിനും മുഖക്കുരു അകറ്റാനും ഇത് സഹായിക്കും.
3. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഓട്സും തൈരുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിലെ ബ്ലാക് ഹെഡ്സ് അകറ്റാനും മുഖത്തെ കരുവാളിപ്പ് ഒഴിവാക്കാനും സഹായിക്കും. ചര്‍മം വൃത്തിയാക്കുന്ന ക്ലെക്ലന്സറിന്റെ ഗുണം നല്കാന് ഈ ഫേസ്പാക്കിന് കഴിയും.
4. ഓറഞ്ചു തൊലി പൊടിച്ചത് പാലിനൊപ്പം ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് വരണ്ട ചര്‍മം അകറ്റി ചര്‍മ്മം മൃദുവാക്കും.
5. ഓറഞ്ച് തൊലി, മഞ്ഞള്‍പ്പൊടി, തൈര് ഇവ ചേര്‍ത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റും.
6. മുഖകാന്തി വര്‍ധിക്കാന്‍ ഉണങ്ങിയ ഓറഞ്ചു തൊലി പൊടിച്ച് തൈരുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം.
7. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതില്‍ കടലമാവും വെളിച്ചെണ്ണയും ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്തുപുരട്ടാം. ഇത് ചര്‍മത്തിന് നല്ല തിളക്കവും ഭംഗിയും നല്കുന്നു.
8. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് ഉപ്പും ചേര്‍ത്ത് പല്ലുതേക്കുന്നത് പല്ലുകളുടെ വെണ്മ വര്‍ധിപ്പിക്കും.

Comments