
ഹോണറിന്റെ സ്മാര്‍ട്ട് വാച്ചുകളും വിപണിയില്‍ എത്തി. തങ്ങളുടെ ആദ്യ സ്മാര്‍ട്ട് വാച്ചായ ഹോണര്‍ വാച്ച് മാജിക് കഴിഞ്ഞ മാസമാണ് കമ്പനി അവതരിപ്പിച്ചത്. എന്നാൽ, ഇന്ത്യയില്‍ ഇതുവരെ മോഡല്‍ ലഭ്യമായിരുന്നില്ല.
ലാവ ബ്ലാക്ക് സ്പോര്‍ട്സ് വാരിയന്റിന് 13,999 രൂപയും മൂണ്‍ ലൈറ്റ് സില്‍വര്‍ വാരിയന്റിന് 14,999 രൂപയും കൊടുക്കണം. പ്രീമിയം മെറ്റലില്‍ ആണ് നിര്‍മ്മാണം. ഫെബ്രുവരി 21 മുതല്‍ ആമസോണ്‍ വഴിയാണ് ഹോണര്‍ സ്മാര്‍ട്ട് വാച്ചിന്റെ വില്‍പ്പന.
1.2 ഇഞ്ച് എച്ച്.ഡി ആമലോഡ് ഡിസ്പ്ലെയാണ് വാച്ചിനുള്ളത്. ഹൃദയമിടിപ്പ് അളക്കാനും മറ്റു ദൈനംദിന കാര്യങ്ങള്‍ക്കും ഉപകാരപ്പെടുന്ന സംവിധാനങ്ങള്‍ വാച്ചിലുണ്ട്. 5എടിഎം വാര്‍ട്ടര്‍ റെസിസ്റ്റന്‍സ്, ജി.പി.എസ്, ബാരോമീറ്റര്‍, എന്‍.എഫ്.സി തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. 178 എം.എ.എച്ച് ആണ് ബാറ്ററി, ഫുള്‍ചാര്‍ജില്‍ ഏഴ് ദിവസം വരെ ഉപകാരപ്പെടുത്താം.
കായിക താരങ്ങള്‍ക്കായി പ്രത്യേകം സ്പോര്‍ട്സ് മോഡും ക്രമീകരിച്ചിട്ടുണ്ട്. 3-സാറ്റലൈറ്റ് പൊസിഷനിംഗ് സംവിധാനം കായിക താരങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമാണ്. കൈയിലും കാലിലും ഘടിപ്പിക്കാവുന്ന ഇരട്ട വെയറിംഗ് മോഡ് വാച്ചിലുണ്ട്. റണ്ണിംഗ് പോസ്ചര്‍ വിലയിരുത്താന്‍ 6 ആക്സിസ് സെന്‍സര്‍ സംവിധാനവും വാച്ചില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.






