
ഷവോമി ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ ടി.വിയാണ് മി എൽ.ഇ.ഡി ടിവി 4 എ പ്രോ 32 ഇഞ്ച് . 12,999 രൂപയാണ് ഇതിന്റെ വില.
ദി മി എൽ.ഇ.ഡി ടിവി 4 പ്രൊ-32 ഇഞ്ച് മാർച്ച് ഏഴിന് 12 മണിക്ക് ഇന്ത്യയിൽ വിൽക്കാൻ തുടങ്ങും.ഫ്ളിപ്പ്കാർട്ട്, മി.കോം, മി ഹോം എന്നി ഓൺലൈൻ വിപണനകേന്ദ്രങ്ങളിൽ ഇത് ലഭ്യമാകും.
ഷവോമി 55 ഇഞ്ച് മി ടി.വി 4X പ്രോയും, 43 ഇഞ്ച് മി ടി.വി 4 പ്രോയും ജനുവരിയിൽ പുറത്തിറക്കി. 55 ഇഞ്ച് മി ടി.വി 4 എക്സ് പ്രൊയ്ക്ക് 39,999 രൂപയാണ് വില, അതേസമയം 43 ഇഞ്ച് മി ടി.വി 4 പ്രോയ്ക്ക് 22,999 രൂപയാണ് വില.
മി എൽ.ഇ.ഡി ടി.വി 4 പ്രൊ വരുന്നത് പാച്ച്വോൾ, ആൻഡ്രോയിഡ് എന്നി പിന്തുണകളോട് കൂടിയാണ്. യൂട്യൂബും ഗൂഗിൾ അസിസ്റ്റൻറുമായി സഹകരിച്ച് പുതിയ മി എൽ.ഇ.ഡി ടി.വി 4 പ്രൊ 32 ഇഞ്ച് ടി.വികളിൽ ഏറ്റവും പുതിയ അമലോജിക് 64-ബിറ്റ് പ്രൊസസറാണ് ഉപയോഗിക്കുന്നത്.






