
ഒരു കാലത്തു മലയാള സിനിമകളില്‍ തിളങ്ങിനിന്നിരുന്ന താരമാണ് നവ്യാ നായര്‍. വിവാഹത്തിനു ശേഷം സിനിമയില്‍ സജീവമല്ലായിരുന്നെങ്കിലും ഇപ്പോള്‍ നടിയുടെ സുംബാ ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. സിനിമയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും മിനിസ്ക്രീന്‍ പരിപാടികളിലും നവ്യയുടെ സാനിധ്യമുണ്ടായിരുന്നു.
ഇന്‍സ്റ്റാഗ്രാമിലാണ് താരം തന്റെ സുംബാ ഡാന്‍സിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. പോസ്റ്റ് ചെയ്തയുടന്‍ തന്നെ ധാരാളം ലൈക്കും കമന്റ്സും വീഡിയോയിക്ക് കിട്ടിക്കഴിഞ്ഞു. ഫിറ്റ്നസ് നിലനിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ് താരം. അസാധ്യ മെയ് വഴക്കത്തോടെയാണ് നവ്യ സുംബ ചെയ്യുന്നത്. ഇതിനു മുന്‍പും നിരവധി വര്‍ക്കൗട്ട് ചിത്രങ്ങളും മറ്റു മോഡേണ്‍ ചിത്രങ്ങളും നടി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. പ്രേഷകരില്‍ നിന്നും വന്‍ സ്വീകരണമാണ് നവ്യക്ക് ലഭിക്കുന്നത്.
തമിഴ് മഹാകവി ഭാരതീയരുടെ 'ചിന്നം ചിരു കിളിയേ' എന്ന കവിതയ്ക്ക് മനോഹരമായ നൃത്തച്ചുവടുമായി താരം എത്തിയിരുന്നു. യുട്യൂബില്‍ പങ്കുവച്ച ഡാന്‍സിന് ഏറെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ദിലീപ് നായകനായ 'ഇഷ്ടം' സിനിമയിലൂടെയാണ് നവ്യ സിനിമയിലെത്തുന്നത്. നന്ദനത്തിലെ ബാലാമണിയെന്ന കഥാപാത്രത്തിലൂടെ എല്ലാവരുടേയും സ്നേഹം പിടിച്ചുപറ്റി. മലയാളത്തില്‍ ഒട്ടുമിക്ക നടന്മാരുടെകൂടെയും അഭിനയിച്ചിട്ടുള്ള കാവ്യ തമിഴിലും, കന്നടയിലുമൊക്കെ സജീവമായിരുന്നു.






