
ന്യൂഡല്ഹി: ഞാനും കാവല്ക്കാരന് എന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചരണ മുദ്രാവാക്യത്തെ വിമര്ശിച്ച് ജെ.എന്.യുവില് നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്. മോഡി കാവല്ക്കാരനെങ്കില് തന്റെ മജന് നജീബ് എവിടെയെന്ന് പറയൂ എന്നാണ് നജീബിന്റെ ഉമ്മയുടെ ചോദ്യം.
കാവല്ക്കാരന് കള്ളനാണ് എന്ന രാഹുല് ഗാന്ധിയുടെ വിമര്ശനത്തിന് മറുപടിയായാണ് ഞാനും കാവല്ക്കാരന് (ചൗക്കീദാര്) എന്ന പ്രചരണം തുടങ്ങിയത്. മോഡിയും അമിത് ഷായും അടക്കം പ്രധാന ബി.ജെ.പി നേതാക്കളെല്ലാം ട്വിറ്ററില് ചൗക്കീദാര് ചേര്ത്ത് പേര് മാറ്റിയിട്ടുണ്ട്.
നിങ്ങള് കാവല്ക്കാരനാണെങ്കില് എന്റെ മകന് നജീബ് എവിടെയാണെന്ന് എന്തുകൊണ്ടാണ് എ.ബി.വി.പി ഗുണ്ടകളെ അറസ്റ്റ് ചെയ്യാത്തത്
മൂന്ന് പ്രധാന ഏജന്സികള് അന്വേഷിച്ചിട്ടും എന്റെ മകനെ കണ്ടെത്തുന്നതില് പരാജയപ്പെട്ടത് എന്തുകൊണ്ട് -നജീബിന്റെ മാതാവ് ഫാത്തിമ ട്വീറ്റ് ചെയ്തു.
ജെ.എന്.യുവില് വിദ്യാര്ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ 2016 ഒക്ടോബര് 15നാണ് കാണാതായത്. എ.ബി.വി.പി വിദ്യാര്ത്ഥികളുമായി ഹോസ്റ്റലില് വച്ച് സംഘര്ഷമുണ്ടായതിന്റെ പിറ്റേന്നാണ് നജീബിനെ കാണാതായത്. ഒന്നിലധികം ഏജന്സികള് അന്വേഷിച്ചിട്ടും നജീബിനെ കണ്ടെത്താനായില്ലെന്ന മറുപടിയാണ് കോടതിയില് കൊടുത്തത്.







Comments