വേനലാവുമ്പോള്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട രോഗമാണ് ചിക്കന്‍പോക്സ്. കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിക്കുന്നതാണ് ചിക്കന്‍പോക്സ് വൈറസായ വേരിസെല്ലാസോസ്റ്റര്. ശ്രദ്ധയോടെയും കരുതലോടെയും വേണം ഇതിനെ ചികിത്സിക്കാന്‍.
ഒരിക്കല്‍ ചിക്കന്‍പോക്സ് വന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രോഗപ്രതിരോധശേഷി ലഭിക്കും. പിന്നീടൊരിക്കലും അവര്‍ക്ക് ചിക്കന്‍പോക്സ് ഉണ്ടാവുകയുമില്ല.
ചിക്കന്പോക്സെന്നു കേള്‍ക്കുമ്പോഴേ ആളുകള്‍ക്ക് ആശങ്കയാണ്. ഇത്തരം ആശങ്കകളൊഴിവാക്കി കൃത്യമായ പരിചരണവും ശ്രദ്ധയും ചെലുത്തിയാല്‍ പേടിക്കേണ്ട കാര്യമില്ല.
ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളാണ് ആദ്യം ഉണ്ടാവുന്നത്. പിന്നീട് കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. ചിക്കന്‍പോക്സിന്റെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ വളര്ന്നുപെരുകി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ 10 മുതല്‍ 12 ദിവസംവരെ എ ടുക്കും.
തലവേദന, പനി, തുമ്മല്‍, ക്ഷീണം നടുവേദന, ശരീരവേദന ഇവയൊക്കെയായിരിക്കും പ്രാരംഭ ലക്ഷണങ്ങള്‍. കുട്ടികളില്‍ സാധാരണയായി ഒരു ദിവസം മാത്രമേ ഈ ലക്ഷണങ്ങള്‍ നീണ്ടുനില്ക്കാറുള്ളൂ. എന്നാല്‍ പ്രായമായവരില്‍ ഈ പ്രാരംഭ ലക്ഷണങ്ങള്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ നീളും. തുടര്‍ന്ന് ശരീരത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.

ആദ്യ ഘട്ടം

രണ്ടാം ഘട്ടം
നെഞ്ചിലും വയറിലുമാണ് ആദ്യം പാടുകള്‍ കാണപ്പെടുന്നത്. പിന്നീട് മുഖത്തും കൈകാലുകളിലും പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇത്തരത്തിലുണ്ടാകുന്ന ചുവന്നു തടിച്ച പാടുകള്‍ പെട്ടെന്നുതന്നെ ചെറിയ കുമിളകളാവുകയും ചെയ്യും. വായിലും തൊണ്ടയിലും ഗുഹ്യഭാഗത്തും കുമിളകളുണ്ടാവാം.
എന്നാല്‍ കാല്‍വെള്ളയിലും കൈവെള്ളയിലും കുമിളകളുണ്ടാവില്ല. ഇത്തരം കുമിളകളില്‍ തെളിഞ്ഞ ദ്രാവകം നിറഞ്ഞിരിക്കുന്നു. ചര്‍മ്മത്തിലെ പാടുകളുടെ എണ്ണവും സ്വഭാവവും ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും.
കുറച്ചുപാടുകള് മുതല്‍ 2000 വരെ പാടുകള്‍ രോഗബാധയെത്തുടര്‍ന്ന് ഉണ്ടാവാറുണ്ട്. പ്രതിരോധശക്തി കുറഞ്ഞവരില്‍ കുമിളകള്‍ കൂടുതല്‍ കാണുകയും അവ കരിയുവാന്‍ താമസമെടുക്കുകയും ചെയ്യും.
മൂന്നാം ഘട്ടം
കുമിളകള്‍ ക്രമേണയായി കരിഞ്ഞുതുടങ്ങും. കുമിളകള്‍ ഉണങ്ങി പൊറ്റയാകുമ്പോള് വൈറസുകള്‍ നശിക്കുന്നു. കുമിളകള്‍ പൊട്ടിക്കാതിരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ചര്‍മത്തില്‍ കറുത്ത പാടുകളുണ്ടാവാം.
രോഗം പകരുന്നവിധം
രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. ശരീരവേദനയായും പനിയായും രോഗലക്ഷണം കണ്ട,് ചര്‍മ്മത്തില്‍ പാടുകളുണ്ടായിത്തുടങ്ങുമ്പോള്ത്തന്നെയാണ് രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് അണുബാധയുണ്ടാവുന്നത്. ചര്‍മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെട്ട് നാല് മുതല്‍ അഞ്ച് ദിവസം വരെ രോഗം മറ്റുള്ളവരിലേക്ക് പകരാം.
രോഗത്തിന്റെ അവസാനഘട്ടത്തില്‍ രോഗിയില്‍ നിന്ന് മറ്റുളളവരിലേക്ക് രോഗം പകരില്ല. അതുകൊണ്ടുതന്നെ രോഗി കുളിക്കുന്ന അവസരത്തിലാണ് രോഗം പകരുന്നതെന്ന വിശ്വാസം തെറ്റാണ്. ചര്‍മത്തിലെ കുമിളകളിലും ഉമിനീരിലും വൈറസിന്റെ സജീവ സാന്നിധ്യമുണ്ട്.
രോഗാണുക്കളടങ്ങിയ ചെറുകണികകള്‍ ശ്വസിക്കുന്ന വ്യക്തി രോഗബാധിതനാകുന്നു. വൈറസുകള്‍ ബാഹ്യ സാഹചര്യത്തില്‍ പെട്ടെന്ന് നശിക്കുന്നതിനാല്‍ രോഗി ഉപയോഗിച്ച വസ്തുക്കളിലൂടെ രോഗബാധയുണ്ടാവില്ല.

ചികിത്സ
വിശദമായ രോഗ പരിശോധനയിലൂടെ രോഗം നിര്‍ണ്ണയിക്കാവുന്നതാണ്. രോഗിക്ക് ആവശ്യത്തിന് വിശ്രമം നല്‍കുക. പനിയും തലവേദനയുമുണ്ടെങ്കില്‍ അതിനുള്ള മരുന്നുകള്‍ നല്‍കാവുന്നതാണ്. രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ആദ്യ 24 മണിക്കൂറിനുള്ളില്‍ എസൈക്ലോവില് വിഭാഗത്തില്‍പ്പെട്ട ആന്റിവൈറല്‍ മരുന്നുകള്‍ നല്കിയാല് രോഗത്തിന്റെ തീവ്രതയും അസ്വസ്ഥതയും കുറയും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1 രോഗിക്ക് കുടിക്കുവാന്‍ ധാരാളം വെള്ളവും പോഷകാഹാരങ്ങളും നല്‍കുക.
2 മറ്റുള്ളവരുമായി ഇടപഴകാതെ ആവശ്യത്തിന് കാറ്റും വെളിച്ചവുമുള്ള മുറിയില്‍ രോഗിയെ വിശ്രമിക്കാനനുവദിക്കുക.
3 ദിവസവും ചെറു ചൂടുവെള്ളത്തില്‍ ശരീരം കഴുകുന്നത് ചര്‍മത്തിലെ അണുബാധ തടയും.
4 പനിക്കും തലവേദനയ്ക്കും വേദനസംഹാരികള്‍ നല്‍കാവുന്നതാണ്. കുട്ടികള്‍ക്ക് ആസ്പിരിന്‍ അടങ്ങിയ മരുന്നുകള്‍ നല്കാതിരിക്കാന് ശ്രദ്ധിക്കുക.
5 ചുമച്ച് മഞ്ഞനിറത്തിലുളള കഫം, ചര്‍മത്തിലെ കുമിളകളില്‍ പഴുപ്പ് നിറയുക, മഞ്ഞനിറത്തിലുള്ള മൂക്കൊലിപ്പ് ഇവ ബാക്ടീരിയല്‍ രോഗബാധയുടെ ലക്ഷണങ്ങളാണ്. ഇതിന് ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടിവരും.
കുട്ടികളിലേയും ഗര്ഭിണികളിലേയും ചിക്കന്‍പോക്സ്
അഞ്ചിനും ഒന്‍പതിലും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് 50 ശതമാനത്തിലേറെ ചിക്കന്‍പോക്സ് പടര്‍ന്നുപിടിക്കുന്നത്.
ഗര്‍ഭിണികളിലെ ചിക്കന്‍പോക്സ് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നു. രോഗിയായ അമ്മയില്‍നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്കും രോഗം പകരാം. ഗര്‍ഭസ്ഥ ശിശുവിനെ ചിക്കന്‍പോക്സ് ബാധിച്ചാല്‍ ശാരീരിക വൈകല്യങ്ങള്‍ക്ക് സാധ്യതയേറെയാണ്.

Comments