
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഉപവന്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിനു ശേഷം സുഗന്ധഗിരിയില്‍ നാലുതവണ മാവോയിസ്റ്റുകള്‍ എത്തിയതായാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്. ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന പോലീസ് വെടിവെയ്പ്പില്‍ കാലിന് വെടിയേറ്റ ചന്ദ്രു ഉള്‍പ്പെട്ട സംഘമാണ് എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
സുഗന്ധഗിരിയില്‍ എത്തി തോക്ക് ചൂണ്ടി ഭക്ഷണം ആവശ്യപ്പെട്ടുവെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. വെടിവെയ്പ്പിനു ശേഷം ചന്ദ്രുവും ബാക്കിയുള്ള ഒന്‍പതംഗ സംഘവും റിസോര്‍ട്ടിന് പുറകിലുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ കാലിന് പരിക്കേറ്റ ചന്ദ്രുവിന് ദൂരത്തേക്ക് നീങ്ങാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലില്‍ 15 കിലോമീറ്റര്‍ വനത്തിനുള്ളില്‍ രണ്ടു ദിവസം തണ്ടര്മബാള്ട്ട് പരിശോധന നടത്തിയിരുന്നു. അടുത്തിടെ വയനാട് വൈത്തിരിയില്‍ പോലീസുൃമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് പ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നു.






