
ഗൂഗിള്‍ മാപ്പില്‍ പുതിയ സംവിധാനം കൂടി ഒരുക്കുന്നു. പൊതുപരിപാടികള്‍ അറിയാനും അറിയിക്കാനുമുള്ള സൗകര്യമാണ് ഗൂഗിള്‍ മാപ്പിലൂടെ ഒരുക്കുന്നത്. താത്പര്യമുള്ള പരിപാടികള്‍ തിരഞ്ഞെടുത്ത് കാണാനുള്ള അവസരമാണ് ഗൂഗിള്‍ മാപ്പ് നല്‍കുന്നത്. പരിപാടി നടക്കുന്ന സ്ഥലത്തേക്കു പോകാനുള്ള മാപ്പ് ലഭ്യമാകും. ഗൂഗിള്‍ മാപ്സിലെ Contribute>Events>Add a public event വഴി പരിപാടിയുടെ വിവരങ്ങള്‍ രേഖപ്പെടുത്താം.
പരിപാടിയുടെ പേര്, നടക്കുന്ന സ്ഥലം, തീയതി, സമയം തുടങ്ങി എല്ലാ വിവരങ്ങളും ഇതോടൊപ്പം നല്‍കാനാകും. പരിപാടിയെ കുറിച്ചുള്ള വിവരങ്ങളും ചിത്രവും ചേര്‍ക്കാം. ഒരിക്കല്‍ ചേര്‍ത്ത വിവരങ്ങള്‍ എഡിറ്റ് ചെയ്യാനും ഒഴിവാക്കാനും സാധിക്കും. ഒരോ പ്രദേശത്തും നടക്കുന്ന പൊതുപരിപാടികള്‍ മാപ്പിലൂടെ ഉപയോക്താക്കള്‍ക്ക് അറിയാനും സാധിക്കും. നിലവില്‍ തിരക്കേറിയതും അല്ലാത്തതുമായ സഞ്ചാരപാത കാണിച്ചു തരുന്നതോടൊപ്പം വഴിയിലുള്ള ഭക്ഷണശാലകള്‍, കാപ്പിക്കടകള്‍, വിനോദസഞ്ചാരകേന്ദ്രം, പാര്‍ക്ക്, ജിം, കലാകേന്ദ്രം, ഷോപ്പിങ് കേന്ദ്രം, പെട്രോള്‍ പമ്പുകള്‍, മരുന്നുശാലകള്‍ തുടങ്ങിയവ മാപ്സിലൂടെ ലഭ്യമാകുന്നുണ്ട്.
ചില പ്രദേശങ്ങളില്‍ പുതിയ സേവനം ലഭ്യമാക്കിയെങ്കിലും ആഗോളതലത്തിലേക്ക് എത്തിയിട്ടില്ല. ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സേവനം ലഭിക്കുക. പിന്നാലെ ഐ ഫോണിലും ഇത് ലഭ്യമാകും. ബിസിനസുകാര്‍ക്കും സംഘടനകള്‍ക്കും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ക്കുമെല്ലാം പുതിയസംവിധാനം പ്രയോജനപ്പെ






