
ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര് കമ്പനിയായ മൈക്രോസോഫ്റ്റ് ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
ഏപ്രില്‍ ഫൂള്‍ ദിനം പല പരിപാടികളും ആസൂത്രണം ചെയ്യുന്നതിനിടയിലാണ് മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനമെന്നത് ശ്രദ്ധേയമാകുകയാണ്. മൈക്രോ സോഫ്റ്റിന്റെ ഈ തീരുമാനം മറ്റു കമ്പനികള്‍ പിന്തുടരുമോയെന്നതാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
മൈക്രോസോഫ്റ്റ് മാര്‍ക്കറ്റിംഗ് ചീഫ് ക്രിസ് കപ്പോസെല കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചത് സംബന്ധിച്ച് മെമ്മോ ഇറക്കിയത്.
ഏപ്രില്‍ ഫൂള്‍ ആഘോഷങ്ങള്‍ കൊണ്ട് ഒരിക്കലും ഒരുതരത്തിലുമുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യമല്ല. മറിച്ച് അത് കൂടുതല്‍ നഷ്ടങ്ങളാണ് പ്രദാനം ചെയ്യുന്നത്. ഒരാളെ വിഡ്ഢിയാക്കുന്നതില്‍ നിന്ന് എന്ത് ലഭിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.






