
2015ല്‍ നാസ നടത്തിയ പഠനത്തില്‍ സമുദ്ര ജലനിരപ്പിലുണ്ടാകുന്ന മാറ്റത്തിന്റെ തോത് കൃത്ത്യമായി വിലയിരുത്തിയിരുന്നു. പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണായകമായ പല കണ്ടെത്തലുകളും നാസ പുറത്തുവിട്ടിരുന്നു. ഇതില്‍ രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ശരാശരി 90 സെന്റീമീറ്റര്‍ വരെ കടല്‍ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്ന് കണ്ടെത്തി. മാത്രമല്ല ഭൂമിയില്‍ ബാക്കിയുള്ള എല്ലാ മഞ്ഞും ഉരുകി വെള്ളമായാല്‍ എന്ത് സംഭവിക്കും എന്ന് കണ്ടെത്താനുള്ള ഒരു ശ്രമവും ഗവേഷകര്‍ നടത്തി.
ഇങ്ങനെയുണ്ടാകുന്നത് വലിയ അപകടമാണ് സൃഷ്ടിക്കുന്നത്. ധ്രുവപ്രദേശങ്ങളിലുള്ള എല്ലാ മഞ്ഞുപാളികളും ഉരുകി തീര്‍ന്നാല്‍ കടല്‍ ജലനിരപ്പ് ഏതാണ്ട് 65.8 മീറ്റര്‍ ഉയരും. അതായത് 216 അടി. ഇത്രയും ഉയരത്തിലേക്ക് ജലനിരപ്പുയര്‍ന്നാല്‍ അത് ഭൂമിയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ കാണിച്ച് ഒരു അനിമേഷനും തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ മാത്രമല്ല ഹിമാലയം ഉള്‍പ്പെടെയുള്ള പര്വതമേഖലകളിലേയും മഞ്ഞു പാളികള്‍ ഉരുകിയശേഷമുള്ള ഭൂമിയുടെ അവസ്ഥയാണ് ആനിമേഷനില്‍ കാണിക്കുന്നത്. ഒരു വെര്‍ച്വല്‍ യാത്രയാണ് ആനിമേഷന്‍.
ഇതിനെകൂടാതെ മറ്റുപല വെളിപ്പെടുത്തലുകളും നാസ വെളിപ്പെടുത്തി. ഓസ്ട്രേലിയ രണ്ടായി പിളരുമെന്നും സിഡ്നി നഗരം കടലിനടിയിലാകുമെന്നും പഠനം പറയുന്നു. ഏഷ്യയില്‍ മുംബൈയും, കൊല്‍ക്കത്തയും മുതല്‍ ഷാങ്ഹായും, ടോക്കിയോയും വരെ കടലെടുക്കും. അമേരിക്കയിലെ വാഷിങ്ടണും, മിയാമിയും, ഉള്‍പ്പെടെയുള്ള തീരദേശ നഗരങ്ങളെല്ലാം കടലിനടിയിലാകും. തെക്കേ അമേരിക്കയിലെ ആമസോണ്‍ വനങ്ങളുടെ വലിയൊരു ഭാഗം കടല്‍ കയറും. ആഫ്രിക്കയുടെ അഞ്ചിലൊന്നു ഭാഗവും കടലെടുക്കും.
ഭൂമിയില്‍ ആകെയുള്ളത് 20.8 ക്യൂബിക് കിലോമീറ്റര്‍ മഞ്ഞുപാളികളാണ്. 5000 വര്‍ഷം വേണ്ടിവരും ഇത് ഉരുകാന്‍. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മഞ്ഞ് അതിവേഗത്തില്‍ ഉരുകും,മാത്രമല്ല ഏതാനം ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂമിയുടെ ശരാശരി താപനില 26.6 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നും ഗവേഷകര്‍ പറയുന്നു.
നിലവിലെ താപനില 14.4 ഡിഗ്രി സെല്‍ഷ്യസാണ്. ഈ താപനില ഇരട്ടിയായി വര്‍ധിക്കുമ്പോള്‍ തന്നെ ഭൂമിയിലെ മിക്ക പ്രദേശങ്ങളിലേയും ജീവിതം ഏറെക്കുറെ ബുദ്ധിമുട്ടാകുമെന്നും നാസയുടെ ഗവേഷണത്തില്‍ പറയുന്നു.






