ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവും അമേരിക്കന്‍ ഗായകനായ നിക് ജൊനാസിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്പര്യമാണ്. ഇരുവരുടെയും പ്രണയവും വിവാഹവും ഹണിമൂണും എല്ലാം ആരാധകരുടെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ഇപ്പോഴിതാ പ്രിയങ്കയുടെ കുടുംബത്തിലെ ഒരു വിവാഹം മുടങ്ങിയ വാര്‍ത്തയാണ് പ്രചരിക്കുന്നത്.
പ്രിയങ്കയുടെ സഹോദരന് സിദ്ധാര്‍ഥിന്റെ വിവാഹം മുടങ്ങി എന്നുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രിയങ്കയുടെയും സിദ്ധാര്ഥിന്റെയും അമ്മ മധുചോപ്ര ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മകന്റെ വിവാഹം മാറ്റിവയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മധുചോപ്ര മനസ്സു തുറന്നത്.
'' ഇഷിത കുമാര്‍ എന്ന യുവതിയുമായാണ് സിദ്ധാര്‍ഥിന്റെ വിവാഹം തീരുമാനിച്ചത്. എന്നാല്‍ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് വിവാഹം മാറ്റിവയ്ക്കേണ്ടി വന്നത്. ഇക്കാര്യത്തെക്കുറിച്ച് സിദ്ധാര്‍ഥ് ഇഷിതയുമായി ചര്‍ച്ച നടത്തി. ഇരുവരും ഒരുമിച്ചെടുത്ത തീരുമാനപ്രകാരമാണ് വിവാഹം മാറ്റിവച്ചത്. ഈ വിവാഹം ഇനിയൊരിക്കലും നടക്കാന്‍ പോകുന്നുമില്ല. തന്റെ മനസ്സ് ഇതുവരെ വിവാഹത്തിനായി തയാറെടുത്തിട്ടില്ലെന്നും തനിക്കിനിയും സമയം വേണമെന്നുമാണ് സിദ്ധാര്‍ഥ് പറഞ്ഞത്.'' മധു ചോപ്ര പറഞ്ഞു.

സിദ്ധാര്‍ഥിന്റെ ജീവിതത്തില്‍ ആദ്യമായിട്ടല്ല ഇത്തരമൊരു സംഭവമെന്നും 2015ല്‍ അന്നത്തെ ഗേള്‍ഫ്രണ്ട് ആയിരുന്ന കനിക മതുറുമായി നിശ്ചയിച്ചിരുന്ന വിവാഹവും ഒരു മുന്നറിയിപ്പുമില്ലാതെ സിദ്ധാര്‍ഥ് നിര്‍ത്തിവച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹം മാറ്റിവെച്ചു എന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ആഘോഷവേളയിലെ ചിത്രങ്ങള്‍ ഇഷിത സമൂഹമാധ്യമങ്ങളില്‍ നിന്നു നീക്കം ചെയ്തിരുന്നു.

Comments