
കോട്ടയം: പി.സി ജോര്‍ജ് എം.എല്‍.എ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ 'കേരള ജനപക്ഷം' പിരിച്ചുവിട്ട് 'കേരള ജനപക്ഷം സെകൂലര്' എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. പാലായില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ മകന് ഷോണ്‍ ജോര്‍ജ് മത്സരിച്ചേക്കുമെന്ന സൂചനയും പാര്‍ട്ടി വൃത്തങ്ങള്‍ നല്കി.
ഷോണ്‍ ജോര്‍ജ് ആയിരിക്കും പുതിയ പാര്‍ട്ടിയുടെ ചെയര്മാന്. ജോര്‍ജ് രക്ഷാധികാരിയായി തുടരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡപ്രകാരം പാര്‍ട്ടി രു%ീകരണം നടത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് ജോര്‍ജ് വിശദീകരിക്കുന്നു.
സംസ്ഥാനത്തെ 14 ജില്ലകളിലും നാല് അംഗ കമ്മിറ്റിയെ നിയോഗിച്ചു. ഇവര്‍ പഞ്ചായത്ത് തലത്തില്‍ നിന്നു തുടങ്ങി ഭാരവാഹി നിര്‍ണയം നടത്തും. ജൂണില്‍ നടപടികള്‍ ആരംഭിക്കുമെന്നും ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, കെ.എം മാണിയുടെ വിയോഗത്തോടെ ഒഴിവുവന്ന പാലാ നിയോജക ത്തില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എന്‍.ഡി.എയോട് സീറ്റ് ആവശ്യപ്പെടുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. പാലായില്‍ സ്ഥാനാര്‍ത്ഥി ആരാകുമെന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമേ തീരുമാനമാകൂ. എന്നാല്‍ ആവശ്യം അംഗകീരിക്കുകയാണെങ്കില് ഷോണ്‍ ജോര്‍ജ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.






