അദേഹത്തിന്റെ വിവാഹാഭ്യര്‍ത്ഥന കേട്ട് ഞാന്‍ ഞെട്ടി: വിരലിലെ വജ്രമോതിരം തുറന്നു കാട്ടിയ 'സസ്പെന്‍സ്' വെളിപ്പെടുത്തി ജസിന്‍ഡ
അദേഹത്തിന്റെ വിവാഹാഭ്യര്‍ത്ഥന കേട്ട് ഞാന്‍ ഞെട്ടി: വിരലിലെ വജ്രമോതിരം തുറന്നു കാട്ടിയ 'സസ്പെന്‍സ്' വെളിപ്പെടുത്തി ജസിന്‍ഡ
Authored by Web Desk | Last updated: 09 May 2019, 8:17 PM | 1 min read
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെ നിശ്ചലമാക്കിയ മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ജസിന്‍ഡ എന്ന പ്രധാനമന്ത്രി ലോകത്തിനു മുന്നില്‍ മാതൃകയായത്. വെടിവെയ്പില്‍ തകര്‍ന്നു പോയവരെ ചേര്‍ത്തു നിര്‍ത്തി, രാജ്യം ഒറ്റക്കെട്ടാണ്, ഇരയായവര്‍ ഞങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണ് എന്ന് ഉറക്കെ വീണ്ടും വീണ്ടും പറഞ്ഞ്, മുസ്ലീം സമൂഹത്തിനുള്ള ആദരവായി തലയില്‍ തട്ടമിട്ട് എത്തിയ പ്രധാനമന്ത്രി ജസിന്‍ഡയുടെ വാക്കുകള്‍ക്ക് ലോകവും കാതോര്‍ത്തു. ഇപ്പോഴിതാ അവരുടെ സ്വകാര്യ ജീവിതത്തിലെ വെളിപ്പെടുത്തലാണ് ലോകം ആഘോഷിക്കുന്നത്.
വിവാഹ നിശ്ചയ വാര്‍ത്തകള്‍ പുറത്തു വന്നതിനു ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിലാണ് ജീവിത പങ്കാളിയായ ക്ലാര്‍ക്ക് ഗേയ്ഫോര്‍ഡ് വിവാഹാഭ്യര്‍ത്ഥന നടത്തിയത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ജസിന്‍ഡയുടെ കൈയില്‍ കണ്ട വജ്രേോതിരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് വിവാഹ വാര്‍ത്ത പുറത്തു വന്നത്.
ന്യൂസിലാന്‍ഡിലെ മുക്കോത്തയ് മലനിരകളിലെ പ്രണയാര്‍ദ്ര നിമിഷങ്ങളിലാണ് അപ്രതീക്ഷിതമായ തന്നെ ഞെട്ടിച്ചുകൊണ്ട് അദേഹം വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്ന് ജസിന്‍ഡ വെളിപ്പെടുത്തിയിരിക്കുന്നത്. ഗോയ്ഫോര്ഡിന്റെ മുത്തശിയുടെതാണ് ജസിന്‍ഡ അണിഞ്ഞിരിക്കുന്ന വിവാഹമോതിരം. ഇത് തലമുറകളായി കുടുംബം കൈമാറി വന്ന അപൂര്‍വ സ്വത്താണെന്നും ജസിന്‍ഡ പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരിക്കെ കുഞ്ഞിന് ജന്മം നല്കുന്ന തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ നേതാവാണ് ജസിന്‍ഡ. ഉടന്‍ തന്നെ വിവാഹം നടന്നാല്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോയ്ക്കു ശേഷം പ്രധാനമന്ത്രി പദത്തിലിരിക്കെ വിവാഹം നടക്കുന്ന രണ്ടാമത്തെ നേതാവുമാകും. 41 കാരനായ ഗോന്ഫോര്ഡിനും 38 കാരിയായ ജസിന്‍ഡയ്ക്കും പത്തു മാസം പ്രായമുള്ള മകളാണുള്ളത്. എന്നാല്‍ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളുവെന്നും ജസിന്‍ഡ വ്യക്തമാക്കി. വിവാഹമോതിരം നടുവിരലില്‍ അണിയേണ്ടി വന്നത് വിവാഹക്കാര്യം മറച്ചു വെയ്ക്കാനല്ലെന്നും അത് വിരലില്‍ പാകമാകാത്തതുകൊണ്ടാണ് നടുവിരലില്‍ അണിയേണ്ടി വന്നതെന്നും ജസിന്‍ഡ കൂട്ടിച്ചേര്‍ത്തു.