ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഭൂരിപക്ഷം സര്‍വേകളിലും എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്നു. എന്‍.ഡി.എ 306 സീറ്റുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ടൈംസ് നൗ പ്രവചിക്കുന്നു. ജന്‍ കി ബാത്ത്, റിപ്പബ്ലിക് ടി.വി, സി വോട്ടര്‍ സര്‍വേകളും എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്നു. എന്നാല്‍ എന്‍.ഡി.എ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ടൈംസ് നൗ സര്‍വേ മാത്രമാണ് പ്രവചിക്കുന്നത്.
കേരളത്തില്‍ യു.ഡി.എഫിന് മുന്‍തൂക്കമുണ്ടെന്ന് ഇതുവരെ പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നു. കേരളത്തില്‍ യു.ഡി.എഫിന് 13-15 സീറ്റ് വരെ ഇന്ത്യാ ടുഡേ പ്രവചിക്കുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് ശക്തമായ തിരിച്ചടി നേരിടുമെന്നാണ് മറ്റൊരു ശ്രദ്ധേയമായ സര്‍വേ റിപ്പോര്‍ട്ട്. യു.പിയില്‍ ബി.എസ്.പി-എസ്.പി സഖ്യം 40 സീറ്റ് വരെ നേടുമെന്ന് സര്‍വേകള്‍ പ്രവചിക്കുന്നു. ആന്ധ്രയില്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് ഭരണം നേടുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു.
ടൈംസ് നൗ-വി.എം.ആര് :എന്‍.ഡി.എ: 306 യു.പി.എ: 132 മറ്റുള്ളവര്‍: 104
സിവോട്ടര്‍: എന്‍.ഡി.എ 287, യു.പി.എ 128, മഹാസഖ്യം 40, മറ്റുള്ളവര്‍: 87
ജന്‍ കി ബാത്ത്: എന്‍.ഡി.എ 305, യു.പി.എ 124, മഹാസഖ്യം 26, മറ്റുള്ളവര്‍ 87
റിപ്പബ്ലിക് ടി.വി: എന്‍ഡി.എ 287, യു.പി.എ 128, മറ്റുള്ളവര്‍ 127,
ഇന്ത്യ ടുഡേ-ആക്സിസ് സര്‍വേയില്‍ യു.ഡി.എഫിന് 15-16 സീറ്റുകള്‍ യു.ഡി.എഫിന് പ്രചവിച്ചിക്കുന്നു. എല്‍.ഡി.എഫിന് 3-5 സീറ്റുകള്‍ വരെയും എന്‍.ഡി.എയ്ക്ക് 0-1 സീറ്റും ഇന്ത്യാ ടുഡേ പ്രവചിക്കുന്നു.






