ചുഞ്ചു നായര്‍ എന്ന പൂച്ചയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പൂച്ചയുടെ വിയോഗ വാര്‍ത്തയില്‍ പേരിന് തൊട്ടുചേര്‍ന്ന് ജാതി വാല് ചേര്‍ത്തതിനെ വിമര്‍ശിച്ചും ട്രോളിയുമാണ് സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിച്ചത്. എന്നാല്‍ ഈ പൂച്ചയെ വളര്‍ത്തിയ കുടുംബം ചുഞ്ചുനായരുടെ പേരില്‍ പുറത്ത് വന്ന ട്രോളുകള്‍ വിഷമിപ്പിച്ചെന്നും ഈ വിവാദങ്ങളൊന്നും പ്രതീക്ഷിച്ചില്ലെന്നും വ്യക്തമാക്കിയിരുന്നു. പൂച്ചയും തങ്ങളും തമ്മിലുള്ള ഉറ്റബന്ധത്തിന്റെ കഥയും ഈ കുടുംബം തുറന്നു പറഞ്ഞിരുന്നു.
വളര്‍ത്തു മൃഗങ്ങളെ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി കാണുന്ന നിരവധി പേരുണ്ട്. സ്വന്തം മക്കളെക്കാള്‍ അവയെ സ്നേഹിക്കുന്നവരുമുണ്ട്. ചുഞ്ചു എന്ന പൂച്ചയെ ഒരു കുടുംബം മൊത്തം സ്നേഹിച്ചെങ്കില്‍ തന്റെ നായയെ ദയാവധം നല്കി തന്റെ തന്നെ കല്ലറയില്‍ അടക്കം ചെയ്യണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ച ഒരു ഉടമസ്ഥയുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. അമേരിക്കയിലെ വിര്‍ജിന സ്വദേശിയാണ് താന്‍ മരിക്കുമ്പോള്‍ തന്റെ വളര്‍ത്തുനായയെ ദയാവധം നല്കി തന്നോടൊപ്പം അടക്കം ചെയ്യണമെന്ന് വില്പത്രത്തില് എഴുതി വെച്ചത്. ഉടമയായ സ്ത്രീ മരിച്ചപ്പോള്‍ ഷി സു ഇനത്തില്‍ പെട്ട എമ്മ എന്ന നായയെ ദയാവധം നല്കി ഉടമയ്ക്കൊപ്പം ദഹിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഈ നടപടിയ്ക്കെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഒരു ജീവനെ ഇല്ലാതാക്കിയത് അനുകൂലിക്കാന്‍ സാധിക്കില്ലെന്നാണ് വിമര്‍ശനം ഉന്നയിച്ചവര്‍ പറഞ്ഞത്. നായയുടെ ജീവന് രക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പുകാര്‍ രംഗത്ത് എത്തിയിരുന്നെങ്കിലും ഉടമയുടെ വക്കീല്‍ നായയ്ക്ക് ദയാവധം നല്‍കുക എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. വിര്‍ജിനിയായിലെ നിയമത്തിലും ഇത്തരത്തിലുള്ള ദയാവധം നടപ്പിലാക്കാനുള്ള അവകാശം ഉടമയ്ക്കുണ്ട്. ഇതിനാല്‍ തന്നെ ഉടമയുടെ ആഗ്രഹപ്രകാരം നായയെ ദയാവധം നല്കിയ ശേഷം സ്ത്രീയുടെ കല്ലറയില്‍ തന്നെ അടക്കം ചെയ്യുകയായിരുന്നു.

Comments