
പുതിയ ടയർ ശ്രേണിയുമായി ലോകത്തിലെ ഏറ്റവും മികച്ച ടയർ നിർമാതാക്കളിലൊരാളായ മിഷ്ലിൻ ഇന്ത്യയിലേക്ക് എത്തുന്നു. പ്രൈമസി 4 എസ്ടി ശ്രേണിയിൽ പെടുന്ന ടയറുകളാണ് മിഷ്ലിൻ ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. ഈ ടയർ മൂന്നു വർഷങ്ങൾ കൊണ്ട് വികസിപ്പിച്ചത്.
മികച്ച ബ്രേക്കിംഗ് ശേഷിയോടൊപ്പം ഏറെ നാൾ ഉപയോഗിക്കാം എന്നതും പുതിയ ടയറിന്റെ പ്രത്യേകതയാണെന്നാണ് മിഷ്ലിൻ പറയുന്നത്. നനവുള്ള റോഡുകളിൽ ഈ ടയർ ഉയർന്ന പെർഫോമൻസ് നൽകുന്നുമെന്നാണ് മിഷ്ലിൻ പറയുന്നത്.
മറ്റു ടയറുകളിൽ നിന്ന് വ്യത്യസ്തമായി തുടക്കം മുതൽ ടയറിന്റെ ലൈഫ് അവസാനിക്കുന്നതുവരെ ഉയർന്ന നിലയിലുള്ള ഗ്രിപ്പ് നൽകും എന്നാണ് മിഷ്ലിൻ അവകാശവാദം. പുതുതായിരിക്കുമ്പോഴും പഴയതായാലും സുരക്ഷിതം എന്ന ടാഗ്ലൈനോടു കൂടിയാണ് പ്രൈമസി 4എസ്ടി കമ്പനി അവതരിപ്പിക്കുന്നത്.
"പ്രൈമസി 4 എസ്ടി ടയറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധിച്ചതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ആദ്യം മുതൽ അവസാന കിലോമീറ്റർ വരെ മികച്ച പ്രകടനശേഷി മിഷേൽ കാഴ്ച്ചവെക്കും. പ്രവർത്തനം, സുരക്ഷ, ദീര്‍ഘായുസ്സ് എന്നിവയിൽ വിട്ടുവീഴ്ച ഇല്ലാതെ മികച്ച ഡ്രൈവിംഗ് അനുഭവമായിരിക്കും മിഷ്ലിൻ ടയറുകൾ നൽകുക," മിഷ്ലിൻ ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മോഹൻ കുമാർ പറഞ്ഞു.






