ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും ദേശവിരുദ്ധതയെ കുറിച്ചും ബോളിവുഡ് താരം ഷാരൂഖ് ഖാന് നടത്തിയപ്രസ്താവനകള് ശ്രദ്ധേയമാകുന്നു. എന്നാല്‍ ഇവ തൊണ്ണൂറുകളിലേതാണെന്നത് ശ്രദ്ധേയം. ആ കാലത്ത് ഷാരൂഖിന്റെ ഒരു അഭിമുഖത്തില്‍ പറഞ്ഞ പ്രസ്താവനകളാണിവ. നടി ഫരീഗാ ജലീലുമായി നടത്തിയ അഭിമുഖത്തിലാണ് ഇത്.
രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ മാറ്റത്തെ കുറിച്ചായിരുന്നു അഭിമുഖത്തില്‍ ഷാരൂഖ് സംസാരിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയവുമായി ഷാരൂഖിന്റെ കുടുംബത്തിനുള്ള ബന്ധത്തെക്കുറിച്ച് ഫരീദ ചോദിച്ച ചോ്ദ്യമായിരുന്നു വിഷയം രാഷ്ട്രീയത്തിലേക്ക് മാറാനുള്ള കാരണം.
'എന്റെ കുടുംബം, പ്രത്യേകിച്ച് എന്റെ പിതാവ്, അവരെല്ലാം രാജ്യത്തിന്റെ രാഷ്ട്രീയവുമായി വളരെ അടുത്തബന്ധമുള്ള വ്യക്തികളായിരുന്നു. ഈ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു അദ്ദേഹം. ജനറല്‍ ഷാനവാസ് അടക്കമുള്ളവരുമായി അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു. അദ്ദേഹം എന്നോട് എപ്പോഴും പറഞ്ഞിരുന്നത് ഇങ്ങനെയാണ്- 'ഷാരൂഖ്, നിന്റെ സ്വാതന്ത്ര്യം നീയൊരിക്കലും അടിയറ വെയ്ക്കരുത്. സ്വാതന്ത്ര്യം തുടര്‍ന്നു കൊണ്ടുപോകാനാണു ഞങ്ങള്‍ അതു നിങ്ങള്‍ക്കു നല്‍കിയത്.'ഷാരൂഖ് ഖാന് പറഞ്ഞു.
കുട്ടിയായിരുന്നപ്പോള്‍ ഒരു ഉപന്യാസം എഴുതാന്‍ കിട്ടിയത് ഓര്‍മ്മയുണ്ട് 'എന്റെ രാജ്യം ഇന്ത്യ' ഇതു മാറണമെന്നാണ് എന്റെ ആഗ്രഹം, ഇന്ത്യയാണ് രാജ്യം, നമ്മളെല്ലാം ഇവിടുത്തെ പൗരന്മാരാണ് എന്നാകണം. നമുക്ക് ഈ രാജ്യത്തിന്റെ ഉടമസ്ഥതയില്ല. ഉടമസ്ഥാവകാശം എന്നാല്‍ ഇത് നമ്മുടെ ഇന്ത്യയാണെന്ന് അര്‍ഥമില്ലെന്നാണ് ഷാരൂഖ് പറഞ്ഞത്.
'ഇന്ത്യയുടെ ഭാഗമല്ലെന്നു വിചാരിക്കുന്നവരെയാണ് നിങ്ങള്‍ ദേശവിരുദ്ധരെന്നും സാമൂഹ്യവിരുദ്ധരെന്നും വിളിക്കുന്നത്. എന്റെ കുടുംബം ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ്. അതുകൊണ്ടുതന്നെ ഇത്തരം ആളുകള്‍ അതു തകര്‍ക്കുന്നതു കാണുമ്പോള്‍ എനിക്കു സങ്കടമുണ്ട്.'- ഷാരൂഖ് പറഞ്ഞു.

Comments