
വെങ്കിടേഷ് മഹ സംവിധാനം ചെയ്ത ‘റാവു ബഹദൂര്‍ ’എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സൈക്കോളജി ത്രില്ലറായി എത്തിയ ചിത്രത്തില്‍ മലയാളി താരം ദീപ തോമസാണ് നായികയായയെത്തിയത്. സത്യ ദേവാണ് ചിത്രത്തിലെ നായകന്. ഇപ്പോഴിതാ സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ വികാരധീനയായ ദീപയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
സംസാരിക്കുന്നതിനിടയില്‍ താരം കരയുകയും സദസിിരുന്ന സഹതാരങ്ങളും അണിയറപ്രവര്‍ത്തകരും ദീപയെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്നലെ പ്രേക്ഷകര്‍ക്കൊപ്പം തിയറ്ററിലിരുന്ന് സിനിമ കാണുമ്പോള്‍ അവര്‍ ചിരിക്കുകയും കരയുകയും അങ്ങനെ ഈ സിനിമയുടെ എല്ലാ വികാരങ്ങള്‍ക്കൊപ്പം അവര്‍ പോയി. എന്റെ മാതാപിതാക്കള്‍ക്ക് തെലുങ്ക് അറിയില്ല.
ഇന്നലെ സബ്ടൈറ്റില്‍ വച്ച് സിനിമ കാണുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ അവര്‍ ചിരിക്കുന്നതും കരയുന്നതും കണ്ട് എനിക്ക് അഭിമാനം തോന്നി. ദീപ, കുറച്ചു കൂടി നന്നാക്കണം എന്ന് അച്ഛന് എപ്പോഴും പറയും. ഇപ്രാവശ്യം എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രശംസയാണ് ലഭിച്ചത്. ദീപ ഇത് നിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സാണെന്ന് അച്ഛന് പറഞ്ഞു'.- ദീപ കൂട്ടിച്ചേര്‍ത്തു.
An emotional Deepa Thomas broke down in tears at the #RaoBahadur success meet after receiving heartfelt appreciation, especially from her parents. pic.twitter.com/4OZFZaNg9t
— NikhilPrabhas 🇮🇳 🇫🇷 (@EmmaMyersMogudu) July 4, 2026






