
ബിജുമേനോന്, ശരണ്‍ ജിത്തു, നിമിഷ സജയന്, ധന്യ അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാല്പത്തിയൊന്ന്. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്.
കണ്ണൂര്‍ ജില്ലയിലെ സാധാരണ ഒരു ഗ്രാമം. അവിടെ പാരലല്‍ കോളേജും പി.എസ്.സി. പരിശീലന ക്ലാസ്സുമൊക്ക നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഉല്ലാസ്. ഉല്ലാസ് മാഷിന് തന്റെ കോച്ചിങ് സെന്ററിലെ തന്നെ വിദ്യാര്‍ത്ഥിയായ ഭാഗ്യസൂയവുമായി ഇത്തിരി അടുപ്പമുണ്ട്.
ഉല്ലാസ് യുക്തിവാദിയും തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനുമാണ്. സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഉല്ലാസ് റെഡി. വാവാച്ചിക്കണ്ണന്‍ ഉല്ലാസിന്റെ സുഹൃത്താണ്. ഭാര്യ സുമയും മകളുമുള്ള കണ്ണന് കമ്മ്യൂണിസ്റ്റാണെങ്കിലും ഈശ്വര വിശ്വാസിയാണ്.
ഒരു പ്രത്യേക സാഹചര്യത്തില്‍ ഉല്ലാസ് മാഷും വാവാച്ചിക്കണ്ണനും നാല്പത്തിയൊന്നു ദിവസത്തെ വ്രതമെടുത്ത് ശബരിമല അയ്യപ്പന്റെ ദര്‍ശനത്തിനായി പോകാന്‍ ഒരുങ്ങുന്നു. അവരുടെ ഈ ഒരുക്കങ്ങള്‍ പാര്‍ട്ടി ഗ്രാമത്തിലെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
ഇവരുടെ യാത്രയും യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന രസകരമായ മൂഹൂര്‍ത്തങ്ങളുമാണ് നാല്പത്തിയൊന്ന് എന്ന ചിത്രത്തില്‍ ലാല്‍ ജോസ് ദൃശ്യവല്‍ക്കരിക്കുന്നത്. കേരളം ഒരു ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്ക്കാരമായ ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം നവാഗതനായ പി.ജി. പ്രഗീഷ് എഴുതുന്നു.
സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായര്‍, ഗോപാലകൃഷ്ണന് പയ്യന്നൂര്‍, എല്‍സി സുകുമാരന്‍, ബേബി ആലിയ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
***** ടൈറ്റില്‍ കാര്‍ഡ്
ബാനര്‍-സിഗ്നേച്ചര്‍ സ്റ്റുഡിയോസ്, നിര്‍മ്മാണം-അനുമോദ് ബോസ്, ആദര്‍ശ് നാരായണന്, ജി.പ്രജിത്, ഛായാഗ്രഹണം-എസ്.കുമാര്‍, ഗാനങ്ങള്‍-റഫീഖ് അഹമ്മദ്, സംഗീതം-ബിജിബാല്‍, എഡിറ്റര്‍രഞ്ജന്‍ എബ്രാഹം, പ്രൊഡക്ഷന്‍ കണ്ട്രോളര്അനില് അങ്കമാലി, കലഅജയ് മാങ്ങാട്, മേക്കപ്പ്്പാണ്ഡ്യന്, വസ്ത്രാലങ്കാരംസമീറ സനീഷ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്രഘുരാമവര്മ്മ,അസിസ്റ്റന്റ് ഡയറക്ടര്അജിത് രാജൂ, സാര്‍വിന്‍ സന്തോഷ്, അച്യുതന് ഗിരി, ഗോകുല്‍ ബിനു, അലന് ജോസഫ് ബിനു, സൗണ്ട് ഡിസൈന്രംഗനാഥ് രവി, ആക്ഷന്റണ് രവി, ഫിനാന്‍സ് കണ്ട്രോളര്വിജീഷ് രവി, ഡിറ്റോ ഷാജി, പ്രൊഡക്ഷന്‍ മാനേജര്എബി ബെന്നി, ലിബിന് വര്‍ഗ്ഗീസ്, പ്രൊഡക്ഷന്‍ എക്്സിക്യൂട്ടീവ്്പ്രസാദ് നമ്പിയന്‍ക്കാവ്, വിതരണംഎല്‍ ജെ ഫിലിംസ്.
എ എസ് ദിനേശ്,
മോമി