യുവരാജ് സിങ്ങ് ക്രിക്കറ്റില്‍ നിന്നും വിടവാങ്ങിയത് ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പലരും യുവിയുടെ വിടവാങ്ങല്‍ പ്രഖ്യാപനത്തിന് ശേഷം ആശംസകളുമായി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു. സുഹൃത്തും സഹതാരവുമായ രോഹിത് ശര്‍മയുടെ വികാരനിര്‍ഭര കുറിപ്പ് ശ്രദ്ധേയമായി. ഇതിലും മികച്ച ഒരു യാത്രയയപ്പ് യുവി ആഗ്രഹിച്ചിരുന്നുവെന്ന് രോഹിത് ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
''നഷ്ടപ്പെടുന്നതുവരെ അതിന്റെ വില നമ്മളറിയില്ല. സഹോദരാ, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങള്‍ ഇതിലും മികച്ച യാത്രയയപ്പ് അര്‍ഹിച്ചിരുന്നു'', രോഹിത് ശര്‍മ ട്വീറ്റ് ചെയ്തു.
ക്രിക്കറ്റ് ലോകത്തു നിന്നും യുവരാജിന് അര്‍ഹിച്ച യാത്രയയപ്പ് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു മടങ്ങിവരവുണ്ടാകില്ലെന്ന തിരിച്ചറിവിലായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

Comments