
വളരെ വേഗത്തില് ബൈക്ക് ഓടിച്ചു കുഴിയിലും മറ്റും ചാടുമ്പോള് നടുവിന് ആയാസം ഉണ്ടാവാന് സാധ്യത കൂടുതലാണ്. അതുകൊണ്ട് 45-50 കിലോമീറ്റര് വേഗതയില് മാത്രം ബൈക്ക് ഓടിക്കുക.
കുഴിയോ ഹംപോ കണ്ടാല് ബ്രേക്ക് ചെയ്തു വേഗത കുറച്ച് സാവധാനം കയറിയിറങ്ങുക.
മുന്നോട്ട് കുനിഞ്ഞും ചാഞ്ഞും ചരിഞ്ഞുമുള്ള ഇരിപ്പ് ഒഴിവാക്കുക. നടുനിവര്ത്തിയിരിക്കാന് ശ്രദ്ധിക്കണം.
ഷോക് അബ്സോര്ബറുകള് പരിശോധിച്ച് അവ നന്നായി പ്രവര്ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ഡിസ്ക് സംബന്ധമായ പ്രശ്നമുള്ളവര് നടുവേദനയുളള അവസരങ്ങളില് ബൈക്ക് യാത്ര പൂര്ണമായും ഒഴിവാക്കുക.







Comments