
കൊച്ചു കുട്ടികളുടെ കഴിവുകള്‍ക്ക് നമ്മളൊക്കെ എപ്പോഴും ആരാധകരാണ്. ചെറുപ്പത്തിലെ കഴിവുകളാകാം അവരെ നാളെയുടെ നല്ല കലാകാരന്മാരാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ആറ് വയസുകാരിയുടെ ഗംഭീര നൃത്തമാണ്. സൗത്ത് ആഫ്രിക്കയിലെ പോര്‍ട്ട് എലിസബത്ത് സ്വദേശിയായ ആറ് വയസുകാരി ഇവാന കോമ്പോബെല്ലായാണ് കിടിലന്‍ നൃത്തം ചെയ്ത് സോഷ്യല്‍ ലോകത്തെ കൈയ്യിലെടുത്തത്.
നടന് വില്‍സ്മിത്താണ് ഇവാനയുടെ നൃത്ത വീഡിയോ ഷെയര്‍ ചെയ്തത്. പ്രായത്തെ വെല്ലുന്ന നൃത്തമാണ് ഇവാനയുടേതാണെന്നാണ് കമന്റുകള്‍. വില്‍സ്മിത്തിനെ പോലും ആകര്‍ഷിച്ച ഈ ആറ് വയസുകാരി ഇവാനയ്ക്ക് നിരവധി ഫോളോവേഴ്സും ആരാധകരുമുണ്ട്.






