
ഹമ്മര്‍ ബ്രാന്‍ഡ് വീണ്ടും പുറത്തിറക്കുനുള്ള നീക്കത്തിലാണ് ജനറല്‍ മോട്ടോഴ്സ്. ഇനി ഇലക്ട്രിക് രൂപത്തിലായിരിക്കും ഈ ലക്ഷ്വറി ഓഫ് റോഡര്‍ വിപണിയിൽ എത്തുക. ഹമ്മര്‍ ബ്രാന്‍ഡ് വാഹനങ്ങളുടെ ഉല്‍പ്പാദനം 2010 മെയ് മാസത്തിലാണ് ജനറല്‍ മോട്ടോഴ്സ് അവസാനിപ്പിച്ചത്.
യുഎസ് സൈന്യത്തിന്റെ വാഹനമായിരുന്ന ഹമ്മര്‍ 2000 ത്തിനുശേഷമാണ് പൊതുജനങ്ങള്‍ക്ക് വാങ്ങാന്‍ അവസരം ലഭിക്കുന്നത്. തങ്ങളുടെ എസ്യുവികളും ട്രക്കുകളും പത്ത് വര്‍ഷത്തിനുള്ളില്‍ വൈദ്യുതീകരിക്കാനാണ് ജനറല്‍ മോട്ടോഴ്സ് ആലോചിക്കുന്നത്.
ഇതിന്റെ ഭാഗമായിയാണ് ഹമ്മറും വൈദ്യുതീകരിക്കാൻ പോകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
പെട്രോളില്‍നിന്ന് ഇലക്ട്രിക് വാഹനമായി പരിണമിക്കുമ്പോള്‍ പരിസ്ഥിതിയുടെ കൊലയാളി എന്ന കുപ്രസിദ്ധി ഹമ്മറിന് ഒഴിവാക്കാന്‍ സാധിക്കും. വില്‍പ്പനയുടെ അവസാന നാളുകളില്‍ ഈ ദുഷ്പ്പേര് ഹമ്മര്‍ സമ്പാദിച്ചിരുന്നു.
ഹമ്മര്‍ തിരികെ കൊണ്ടുവരുന്നതിലൂടെ ജീപ്പിന്റെ ഓഫ് റോഡ് വാഹനങ്ങള്‍ക്ക് ഭീഷണി ആയേക്കും. ഇലക്ട്രിക് ഹമ്മര്‍ നിര്‍മ്മിക്കാമെന്ന് തീരുമാനമെടുത്താലും ഉല്‍പ്പാദനം ആരംഭിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ എടുത്തേക്കും.






