
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സംസ്ഥാന പോലീസിനെതിരെ കടുത്ത വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. ഇനിയും തിരുത്താന്‍ കഴിയാത്ത പോലീസുകാരെ സേനയില്‍ നിന്നു പിരിച്ചുവിടണം. പോലാസിന്റെ മൂന്നാം മുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കേരളാ സര്‍ക്കാരിനേയും കഴിഞ്ഞ ദിവസം വി.എസ് വിമര്‍ശിച്ചിരുന്നു. ഇനിയും ഇതുപോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇതിനു പുറമേ പോലീസിനു ജുഡീഷ്യല്‍ അധികാരം കൂടി നല്കിയാല് എന്താകുമെന്ന് കണ്ണ് തുറന്ന് കാണണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞിരുന്നു.






