
ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് സ്ഥിതീകരണം നല്കി മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കാതിരിക്കാന്‍ ഞങ്ങളെന്താ സന്ന്യാസികളാണോ എന്നാണ് അദ്ദേഹം ചോദിച്ചത്.
'കാത്തിരുന്ന് കാണാം. ഞങ്ങളെന്താ സന്ന്യാസികളാണോ? രാജിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനും സ്പീക്കര്‍ തീരുമാനം കൈക്കൊണ്ടതിനും ശേഷം ഞങ്ങളുടെ പാര്‍ട്ടിയിലെ നേതാക്കള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും' യെദ്യൂരപ്പ പറഞ്ഞതായി വിദേശ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടേത് ദേശീയ പാര്‍ട്ടിയാണെന്നും ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും യെദ്യൂരപ്പ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുമാരസ്വാമിയുടെ സഖ്യസര്‍ക്കാര്‍ താഴെവീഴുമോ എന്നതിന് കാത്തിരുന്ന് കാണാം എന്നായിരുന്നു മറുപടി. സഖ്യസര്‍ക്കാരിന്റെ 12 എം.എല്‍.എമാരാണ് രാജി സമര്‍പ്പിക്കുന്നതിലൂടെ കുമാരസ്വാമിയുടെ സര്‍ക്കാരിന്റ നിലനില്‍പ്പ് ഭീഷണിയിലായിരിക്കുകയാണ്.






