
ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. എല്ലാം നഷ്ടപ്പെട്ട് ആല്മരത്തിന് ചുവട്ടില്‍ നിശബ്ദനായി ഇരിക്കുന്ന സേതുമാധവന് ഇന്നും മലയാളികള്‍ക്ക് ഒരു നൊമ്പരമാണ്.
മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷന് അടിമുടി മാറിയിരിക്കുന്നു.പുതിയ റോഡുകളുടെ സംഗമവും സര്‍ക്കാര്‍ സ്ഥാപനങ്ങളും എന്റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങള്‍ക്ക് നടുവിലും എല്ലാവര്ക്കും തണലേകികൊണ്ട് ജംഗ്ഷനില്‍ ആ ആല്‍മരം ഇപ്പോഴും തല ഉയര്‍ത്തി നില്ക്കുന്നു.






