ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പേസ് ബൗളറാണ് ജസ്പ്രീത് ബുംറ. 2016 ലാണ് ബുംറ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്.
പ്രത്യേക തരം ബൗളിങ് ആക്ഷനാണ് ബുംറയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. വളരെ വേഗമേറിയ പന്തുകളാണ് താരത്തിന്റെത്.
ഇപ്പോഴിതാ ബുംറയുടെ ആ വ്യത്യസ്ത ബൗളിങ് ആക്ഷന്‍ അനുകരിക്കുന്ന ഒരു മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ക്രിക്കറ്റ് പന്തിനു പകരം ചെറിയ ഒരു ഫുട്ബോള്‍ കൈയിലെടുത്താണ് മുത്തശ്ശി ബുംറയുടെ റണ്ണപ്പും ബൗളിങ് ആക്ഷനും അനുകരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഈ വീഡിയോ പിന്നീട് ബുംറ തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ശാന്ത സക്കുഭായ് എന്ന യുവതിയാണ് ഈ വീഡിയോ ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ ബുംറ ലോകകപ്പിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ബുംറ 18 വിക്കറ്റുകള്‍ നേടിയിരുന്നു.

Comments