ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടും. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് വ്യാഴാഴ്ച രാവിലെ 11ന് വിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ 12 എം.എല്‍.എമാര്‍ ഉള്‍പ്പെടെ 16 എം.എല്‍.എമാര്‍ രാജിവച്ച് ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെയാണ് കര്‍ണാക സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായത്.
നിയമസഭയില്‍ മുഖ്യമന്ത്രി തന്നെയാണ് വിശ്വാസ വോട്ട് തേടുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇതിനുള്ള സമയം നിശ്ചയിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം തുടക്കം മുതല്‍ തന്നെ കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഭരണപക്ഷത്തെ 16 എം.എല്‍.എമാരും രണ്ട് സ്വതന്ത്രരും പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നു.
സഭയില്‍ 101 പേരുടെ പേരുടെ പിന്തുണയാണ് ഇപ്പോള്‍ ഭരണപക്ഷത്തിനുള്ളത്. വിമത എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടില്ലെന്ന് ഇവര്‍ സഭയില്‍ എത്താതെ വിട്ടുനിന്നാല്‍ ഭൂരിപക്ഷത്തിന് ആവശ്യമായ അംഗബലം 105ലേക്ക് താഴും. 105 പേരുടെ പിന്തുണ നിലവില്‍ ബി.ജെ.പിക്കുണ്ട്. സ്പീക്കര്‍ രാജി സ്വീകരിക്കാതെ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ എം.എല്‍.എമാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് വ്യാഴാഴ്ച വിശ്വാസ വോട്ട് തീരുമാനിച്ചിരിക്കുന്നത്.






