
ശബ്ദോപകരണ നിര്‍മാതാക്കളായ സൗണ്ട് വണ്‍ പുതിയ വി9 ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്ഫോണ് അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി മൈക്രോഫോണ്‍ സൗകര്യത്തോടെ കൂടി ഇറക്കിയ ഹെഡ്ഫോണിൽ ബ്ലൂടൂത്ത് 5.0 സാങ്കേതിക വിദ്യയാണ് ഉള്ളത്.
രണ്ട് മണിക്കൂര്‍ നേരം കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഹെഡ്സെറ്റ് ബാറ്ററി എട്ട് മണിക്കൂര്‍ നേരം ഉപയോഗിക്കാനാവും. സറ്റാന്റ്ബൈ മോഡില്‍ 30 മണിക്കൂര്‍ നേരം ചാര്‍ജ് നില്‍ക്കുമെന്നുമാണ് സൂചന. മാത്രമല്ല, വയര്‍ലെസ് ആയും അല്ലാതെയും ഈ ഹെഡ്സെറ്റ് ഉപയോഗിക്കാം. അതായത് ഹെഡ്സെറ്റിനൊപ്പം ലഭിക്കുന്ന 1.5 എംഎം ഓഡിയോ കേബിള്‍ ഉപയോഗിച്ച് ഹെഡ്സെറ്റ് ഉപയോഗിക്കാം. ഈ സമയത്ത് ഹെഡ്സെറ്റിലെ ബാറ്ററി ചാര്‍ജ് ആവിശ്യമില്ല.
സ്മാര്‍ട്ഫോണിന് പുറമെ, ലാപ്ടോപ്പുകള്, ടാബ് ലെറ്റ്, പിസി എന്നിവയിലെ ബ്ലൂടൂത്തുമായും ഹെഡ്സെറ്റ് ബന്ധിപ്പിക്കാനാവും. ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം വഴി ഈ ഹെഡ്ഫോൺ വാങ്ങാം. 3490 രൂപയാണ് ഇതിന്റെ വില. എന്നാൽ, 1390 രൂപയുടെ ലിമിറ്റഡ് പീരീഡ് ഓഫർ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.






