
കുറച്ച് ദിവസങ്ങളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് നടി പൂജ ബത്രയാണ്. കഴിഞ്ഞ ദിവസമാണ് പൂജയും ബോളീവുഡ് നടന് നവാബ് ഷായും തമ്മിലുള്ള വിവാഹം നടന്നത്. പൂജയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ കാഴ്ചയില്‍ത്തന്നെ പൂജയോട് പ്രണയം തോന്നിയെന്ന് നവാബ് നേരത്തെ പറഞ്ഞിരുന്നു.
''എനിക്ക് പൂജയെ ഇരുപത് വര്‍ഷങ്ങളായി അറിയാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലോസ് ആഞ്ജല്‍സിലെ വിമാനത്താവളത്തില്‍ വെച്ച് ഞാന്‍ പൂജയെ കണ്ടു, പരിചയം പുതുക്കി. ആദ്യകാഴ്ചയില്‍ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി. പരസ്പരം അടുത്തു, ഒരുമിച്ച് സമയം ചിലവഴിക്കാന്‍ തുടങ്ങി.
'എന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പൂജയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഒന്നും നേരത്തെ ആസൂത്രണം ചെയ്തിരുന്നില്ല. എങ്ങനെയോ അത് സംഭവിച്ചു. അവളാണ് എനിക്ക് ചേരുന്ന പങ്കാളി എന്ന് തോന്നിയിരുന്നു. ഞാന്‍ അവളോട് പറഞ്ഞു, നമുക്ക് ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂ. എന്നെ വിവാഹം കഴിക്കാമോ എന്ന്. അഞ്ച് മാസത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. എല്ലാം യാദൃശ്ചികം.'- ഒറു അഭിമുഖത്തില്‍ നവാബ് പറഞ്ഞു






