ഏറെ വൈകിയാണ് മലയാള സിനിമയിലെ ഈ അമൂല്യ പ്രതിഭയെത്തേടി ഈ പുരസ്കാരമെത്തിയത്.
മലയാള സിനിമയ്ക്കു നല്കുന്ന സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ അവാര്‍ഡ്. അംഗീകാരം കിട്ടാന്‍ വൈകിപ്പോയെന്നൊക്കെ ആളുകള്‍ പറയുന്നെങ്കിലും ഷീലാമ്മയ്ക്ക് ഈ അവാര്‍ഡ് ഇരട്ടിമധുരമാണ്.
അവാര്‍ഡ് കമ്മറ്റിയിലുണ്ടായിരുന്നവരുടെ മനസില്‍ എന്നെക്കുറിച്ചും ഓര്മവന്നല്ലോ എന്ന് അവര്‍ നിഷ്കളങ്കമായി പറയുന്നു.
ഈ നിഷ്കളങ്കതയും തുറന്നുപറച്ചിലും തന്നെയാണ് ഷീല എന്ന ഈ കലാകാരിയെ വേറിട്ടുനിര്‍ത്തുന്നതും. ജെ.സി ഡാനിയേല്‍ പുരസ്കാരം ലഭിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് ഈ കലാകാരി...
വളരെ സന്തോഷമുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ പുരസ്കാരമാണ്. ഇതറിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞ ഒരു കാര്യമിതാണ്. ഷീലയ്ക്ക് ഈ അംഗീകാരം എപ്പോഴേ കിട്ടേണ്ടതായിരുന്നുു.
മന്ത്രി എ. കെ ബാലന് നേരിട്ടാണ് ഈ വിവരം വിളിച്ചുപറഞ്ഞത്. അദ്ദേഹത്തോടെനിക്ക് വളരെ ബഹുമാനം തോന്നി. കാരണം അദ്ദേഹത്തിനൊരു വലിയ മനസുള്ളതുകൊണ്ടാണ് അങ്ങനെ വിളിച്ചുപറയാന്‍ തോന്നിയതുതന്നെ.
അവാര്‍ഡ് കിട്ടിയതിനേക്കാള്‍ വലിയ സന്തോഷമപ്പോ ള്‍ തോന്നി. ഇതിനായി എന്റെ പേര് നിര്‍ദ്ദേശിച്ച ജൂറി മെമ്പര്‍മാരായ സേതുമാധവന്, ജോ ണ് പോള്‍, നെടുമുടിവേണു, റാണി ജോര്‍ജ് എല്ലാവരോടും നന്ദി പറയുന്നു. ഒരു നിമിഷമെങ്കിലും അവരുടെ മനസില്‍ ഞാന്‍ കടന്നു വന്നല്ലോ.
സഹപ്രവര്‍ത്തകരും എന്നെ സ്നേഹിക്കുന്നവരും വീട്ടുകാരുമെല്ലാം ഈ വാര്‍ത്തയറിഞ്ഞയുടനെ അവരുടെ സന്തോഷം എന്നോട് പങ്കുവച്ചു.
എന്റെ മനസുനിറഞ്ഞപ്പോള് ഏറ്റവുമധികം സന്തോഷിച്ചത് എന്റെ മകന് വിഷ്ണു തന്നെയാണ്. വൈകിയാണെങ്കിലും ഇത്തരം ഒരു അംഗീകാരം ലഭിച്ചല്ലോ, അത് ഈശ്വരാധീനം.

വൈകി ലഭിച്ച ഈ അംഗീകാരത്തെക്കുറിച്ച്?

കൂടെനിന്നവരുടെ നന്മ
സഹപ്രവര്‍ത്തകരും എന്നെ സ്നേഹിക്കുന്നവരും വീട്ടുകാരുമെല്ലാം ഈ വാര്‍ത്തയറിഞ്ഞയുടനെ അവരുടെ സന്തോഷം എന്നോട് പങ്കുവച്ചു.
എന്റെ മനസുനിറഞ്ഞപ്പോള് ഏറ്റവുമധികം സന്തോഷിച്ചത് എന്റെ മകന് വിഷ്ണു തന്നെയാണ്. വൈകിയാണെങ്കിലും ഇത്തരം ഒരു അംഗീകാരം ലഭിച്ചല്ലോ, അത് ഈശ്വരാധീനം.

പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരം
എന്റെ ജീവിതത്തില്‍ ഇതുവരേക്കും ഞാന്‍ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. സിനിമയില്‍ വന്നതുപോലും യാദൃശ്ചികമായാണ്.
മലയാളത്തില്‍ നിങ്ങളിഷ്ടപ്പെടുന്ന ഒരു താരമായി മാറിയതിനുപിന്നിലും ഒരു പ്ലാനിംഗുമില്ല. ഇന്നുവരെ കണക്കുകൂട്ടിയതൊന്നും ജീവിതത്തില്‍ നടന്നിട്ടില്ല. അങ്ങനെയല്ലാത്ത ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുകയും ചെയ്യും.
എല്ലാം ദൈവത്തിന്റെ കൈയിലാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. പുഴയില്‍ വീണ ഇലപോലെയാണ് എന്റെ ജീവിതം. ജീവിതം എന്നെ കൊണ്ടുപോകുന്നവഴിക്ക് ഞാനും മുന്നോട്ട് പോകുന്നു. കിടന്നുറങ്ങുന്ന കട്ടിലില്‍നിന്ന് നാളെ എഴുന്നേല്‍ക്കുമോ എന്നുപോലും അറിയില്ല നമുക്കാര്‍ക്കും.
ഏറ്റവും പുതിയ ഹീറോ
എന്റെ പുതിയ ചിത്രമായ എ ഫോര്‍ ആപ്പിള്‍ റിലീസാകാനൊരുങ്ങുകയാണ്. ഈ ചിത്രത്തില്‍ നെടുമുടി വേണുവാണ് എന്റെ പെയറായിട്ടുള്ളത്. മുന്‍പ് വേണു എന്റെ മരുമകനായി മനസിനക്കരെ യില്‍ അഭിനയിച്ചിരുന്നു.
ഞാന്‍ നെടുമുടി വേണുവിനോട് പറഞ്ഞു, മുന്‍പ് നസീര്‍ എന്റെ മകനായും മരുമകനായും അഭിനയിച്ചിട്ടുണ്ടെന്ന്.
നെടുമുടിവേണുവിനൊപ്പം അഭിനയിച്ചപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും ധാരാളം സംസാരിക്കാനും ഒക്കെ അവസരംകിട്ടി. വേണു എന്റെ കൂട്ടുകാരനെപ്പോലെ സംസാരിക്കുകയും തമാശപറയുകയുമൊക്കെ ചെയ്തു.
ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിക്കണം
മരിച്ചുകഴിഞ്ഞ് നമുക്ക് എത്ര അംഗീകാരങ്ങള്‍ ലഭിച്ചാലും കാര്യമില്ല. ജീവിച്ചിരിക്കുമ്പോള്‍ ലഭിക്കാത്ത ബഹുമതികളും അംഗീകാരങ്ങളും നമുക്ക് എന്തിനാണ്.
വലിയ ബഹുമതികളേക്കാള്‍ ഞാന്‍ ഏറ്റവും വിലകല്‍പ്പിക്കുന്നത് ജനങ്ങള്‍ നല്കുന്ന അംഗീകാരത്തിലും അവരുടെ സ്നേഹത്തിലുമാണ്.

Comments