
ടാറ്റ ഹെക്സ ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നുവെന്ന് റിപ്പോർട്ട്. നിര്‍മാതാക്കള്‍ ആണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ടാറ്റ ഹാരിയറിന്റെ ഏഴ് സീറ്റര്‍ മോഡല്‍ എത്തുന്നതോടെ ഹെക്സയുടെ ഉത്പാദനം അവസാനിപ്പിക്കുമെന്നും ബിഎസ്-6 നിലവാരത്തിലേക്ക് ഹെക്സ മാറുന്നില്ലെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
XE, XM, XM+, XMA, XT, XTA, XT 4X4 എന്നീ ഏഴ് വേരിയന്റുകളില്‍ ഈ മോഡൽ എത്തുന്നു. അടിസ്ഥാന മോഡലായ XE-യില്‍ മുതല്‍ എബിഎസ്, ഇബിഡി, കോര്‍ണറിങ് സ്റ്റെബിലിറ്റി കണ്ട്രോള്, ആള് വീല്‍ ഡിസ്ക് ബ്രേക്ക് എന്നീ സംവിധാനങ്ങള്‍ നല്‍കിയിരുന്നു. വലിയ ഗ്രില്ലും എയര്‍ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രിപ്പുകളും ഉണ്ട്.
പ്രൊജക്ഷന് ഹെഡ്ലാപുകളും, ഡേ ടൈം റണ്ണിങ് ലൈറ്റുകളും മുന്‍ഭാഗത്ത് സ്പോട്ടി ഭാവം നല്കുന്നു. ടാറ്റയുടെ ഡിസൈന്‍ ശൈലിയിലെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വാഹനമാണ് ഹെക്സ. ഹാരിയറിന്റെ സെവന് സീറ്റര്‍ മോഡല്‍ ഉടനെയെത്തുമെന്നാണ് റിപ്പോർട്ട്. ഡിസൈനിലും എന്‍ജിനിലും മാറ്റമില്ലാതെയാണ് ഈ വാഹനം എത്തുക.






