
ലുക്വെ : അര്‍ജന്റീന താരം ലയണല്‍ മെസിക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്കും ഒരു ലക്ഷം രൂപ പിഴയും. കോപ്പ അമേരിക്ക ഫുട്ബോളില്‍ മൂന്നാം സ്ഥാനത്തിനായി നടന്ന മത്സരത്തിലാണ് മെസ്സിക്ക് പിഴയും ശിക്ഷയും ലഭിച്ചത്. മെസ്സിക്ക് നേരെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിയേയും സംഘാടകരേയും വിമര്‍ശിച്ചതിനാണ് മെസ്സിക്ക് പിഴയും ശിക്ഷയും ലഭിച്ചത്. 2022 ലോകകപ്പിനുള്ള ആദ്യ യോഗ്യതാ മത്സരത്തില്‍ മെസ്സിക്ക് കളിക്കാനാകില്ല.
ചിലിക്കെതിരെയുള്ള മത്സരത്തിലാണ് ഈ സംഭവങ്ങള്‍ നടന്നത്. ചുവപ്പ് കാര്‍ഡ് കണ്ട് മത്സരത്തിന്റെ ആദ്യ പകുതിക്ക് തന്നെ മെസ്സി കളം വിട്ടിരുന്നു. ചുവപ്പ് കാര്‍ഡിനുള്ള ഫൗള്‍ മെസ്സി കാണിച്ചിരുന്നു. ഇത് റീപ്ലേകളില്‍ നിന്നും വ്യക്തമാണ്.
മത്സരത്തിന് ശേഷം റഫറിങ്ങിനെതിരെ കടുത്ത വിമര്‍ശനവുമായി മെസ്സി രംഗത്തെത്തിയിരുന്നു. കോണ്‍മെബോള്‍ അഴിമതിയുടെ കേന്ദ്രമാണെന്നും ബ്രസീലിന് കിരീടം ലഭിക്കാനുള്ള നാടകങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും മെസി ആരോപിച്ചിരുന്നു.






