
തിരുവനന്തപുരം: തലസ്ഥാനത്തും കോഴിക്കോട്ടും വന്‍ കള്ളനോട്ട് വേട്ട.ആറ്റിങ്ങലില്‍ ലക്ഷങ്ങളുടെ കള്ളനോട്ടുമായി നാല് പേരാണ് പിടിയിലായത്. ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. 2000, 200, 500 രൂപയുടെ കള്ളനോട്ടുകളാണ് ഇവിടെ നിന്നും പിടികൂടിയത്. നോട്ട് അടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു.മുഖ്യപ്രതി ഫറോക്ക് സ്വദേശിയായ ഷമീറും പിടിയിലായിട്ടുണ്ട്. ഷമീര്‍ അച്ചടിച്ച നോട്ടുകള്‍ കോഴിക്കോടു നിന്ന് ആറ്റിങ്ങലില്‍ വിതരണത്തിന് കൊണ്ടുവന്നതാണെന്ന് പോലീസ് വ്യക്തമാക്കി.
കോഴിക്കോട്ട് നടന്ന റെയ്ഡില്‍ 2,40,000 രൂപയുടെ വ്യാജനോട്ടാണ് കണ്ടെടുത്തത്. കോടമ്പുഴയില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു വ്യാജനോട്ട് അടിച്ചുവന്നത്. 2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളുമടക്കമാണ് പിടികൂടിയത്. ബാക്കി നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി വരികയാണ്. ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയത് കുന്ദമംഗലത്ത് നടത്തിയ റെയ്ഡിലാണ്.
മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഷമീറിന്റെ വീട്ടില്‍ എത്ര ലക്ഷമാണ് പിടിച്ചെടുത്തതെന്നതില് കൃത്യമായ വിവരമില്ല. ഇതേ വീട്ടില്‍ നിന്ന് നോട്ടിക്കുന്ന യന്ത്രവും പിടികൂടിയിട്ടുണ്ട്. ആറ്റിങ്ങലില്‍ നിന്ന് പിടികൂടിയവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഫറോഖിലും ഒരേസമയം റെയ്ഡ് നടന്നത്.






