
കാന്‍ബെറ: ചുവന്ന സിഗ്നലിനിടെ റോഡിലൂടെ കുതിച്ചു പായുന്ന കംഗാരുവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'ട്രാഫിക് നിയമം ലംഘിച്ച്' കുതിച്ചു പായുന്ന കംഗാരുവിനെ ക്യാമറയാണ് കുടുക്കിയത്. ഓസ്ട്രേലിയന്‍ നഗരമായ വാഗാ വാഗാ യില്‍ തിങ്കളാഴ്ച രാവിലെയാണ് പ്രധാന റോഡില്‍ അപ്രതീക്ഷിത അതിഥി പ്രത്യക്ഷപ്പെട്ടത്.
തെക്ക്-കിഴക്കന്‍ ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ഈസ്റ്റേണ്‍ ഗ്രേ കംഗാരു ഇനത്തില്‍പ്പെട്ട മൂന്നു വയസുള്ള കംഗാരു ആണ് നാട്ടാരുടെ നിയമം ലംഘിച്ച് കാട്ടില്നിന്നെത്തിയത്. വാഗാ നഗരത്തിലെ ബെറി-മോര്ഗന് സ്ട്രീറ്റിലാണ് കംഗാരു പ്രത്യക്ഷപ്പെട്ടത്. കംഗാരൃവിന്റെ വീഡിയോ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്.
നാട്ടിലിറങ്ങിയ കംഗാരുവിനെ പിന്നീട് ചെറിയ പരിക്കുകളോടെ വെറ്റെറിനറി ആശുപത്രിയില്‍ എത്തിച്ചു. 26 കിലോയോളം ഭാരമുള്ള കംഗാരുവിനെ ചികിത്സയ്ക്കു ശേഷം വിട്ടയച്ചതായും ആശുപത്രി അധികൃതര്‍ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ടാര്‍ റോഡിലൂടെ ഓടിയതുകൊണ്ട് ഉണ്ടായ ചെറിയ പരിക്കുകളാണ് കംഗാരുവിന്റെ കാലുകളില്‍ ഉണ്ടായിരുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Meanwhile in Wagga Wagga, Australia…#SkippytheWaggaCityKangaroo #VisitWagga #WaggaWagga #Australia #Kangaroo #OnlyinAustralia #funny #funnyvideo #MeanwhileinAustralia pic.twitter.com/14Ygh3JS5D
— Fitzpatricks (@FitzpatricksRE) July 22, 2019






