ആപ്പിള്‍ വാച്ച് ബ്രിട്ടീഷുകാരന്റെ ജീവന് രക്ഷിച്ചു. ഹൃദയമിടിപ്പിലെ അസ്വാഭാവികതകള്‍ നിരീക്ഷിച്ച് ഉപയോക്താക്കളെ അറിയിക്കുന്ന ആപ്പിളിന്റെ സംവിധാനമാണ് ബ്രിട്ടീഷുകാരനെ രക്ഷിച്ചത്. എസക്സില്‍ ടെക്നോളജി എഴുത്തുകാരനായ പോള്‍ ഹട്ടണ് എന്നയാളെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മറ്റു അസ്വസ്ഥകളും അനുഭവപ്പെട്ടതിനാലാണ് വാച്ചിന്റെ പ്രവചനത്തെ മുൻനിർത്തി വൈദ്യസഹായം തേടിയതെന്ന് പോള്‍ വ്യക്തമാക്കി. തന്റെ ജീവൻ ഹാർട്ട് വാച്ച് എന്ന ആപ്ലിക്കേഷനിലൂടെയാണ് നിലനിർത്താനായതെന്ന് പോള്‍ പറഞ്ഞു. ഈ ആപ്ലിക്കേഷൻ വ്യക്തിയുടെ ഹൃദയമിടിപ്പ് നിരന്തരം നിരീക്ഷിക്കും. അതോടൊപ്പം മിടിപ്പ് ക്രമാതീതമായി ഉയരുകയോ താഴുകയോ ചെയ്യുമ്പോൾ ഉടനടി നോട്ടിഫിക്കേഷൻ ലഭിക്കും.
ഈ ആപ്പ് ഹൃദയമിടിപ്പും, എണ്ണവും തിരിച്ചറിയാവുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മിനിറ്റില്‍ 40 തവണയായിരുന്നു പോളിന്റെ ഹൃയം മിടിക്കുന്നതെന്ന് വാച്ച് പല തവണ മുന്നറിയിപ്പ് നല്കി. എന്നാൽ, സാധാരണയായി 60 മുതല്‍ 100 വരെയാണ് മിനിറ്റില്‍ ഹൃദയമിടിക്കാറുളളത്. പരിശോധനയിൽ ഹൃദയത്തിന് വെന്‍ട്രിക്കുലാര്‍ ബൈഗെമിനി എന്ന പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

Comments